- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കോവിഡ് വൈറസുമായി അതെ സാമ്യം; കണ്ടെത്തിയത് വവ്വാലിൽ നിന്ന്; മൃഗങ്ങളിൽ നിന്ന് മനുഷ്യരിലേക്ക് എളുപ്പത്തിൽ കടക്കും; ചൈനയിൽ വീണ്ടും കൊറോണ വൈറസിനെ കണ്ടെത്തിയെന്ന് സൂചനകൾ
ബീജിംഗ്: കോവിഡ് വൈറസിന് കാരണമായ കൊറോണ വൈറസിന് (സാർസ് കൊവ്-2 ) സമാനമായ മറ്റൊരു കൊറോണ വൈറസിനെ ചൈനയിൽ കണ്ടെത്തി. വവ്വാലിൽ കണ്ടെത്തിയ പുതിയ വൈറസിന് 'എച്ച്.കെ.യു 5 - കൊവ്-2 " എന്നാണ് പേരിട്ടിരിക്കുന്നത്. കൊവിഡിന്റെ മാതൃകയിൽ മൃഗങ്ങളിൽ നിന്ന് മനുഷ്യരിലേക്ക് കടക്കാൻ ഈ വൈറസിന് കഴിയുമെത്ര.
'ബാറ്റ്‌വുമൺ' എന്നറിയപ്പെടുന്ന പ്രശസ്ത ചൈനീസ് വൈറോളജിസ്റ്റ് ഷീ ഷെൻഗ്‌ലിയുടെ നേതൃത്വത്തിലെ സംഘമാണ് വൈറസിനെ തിരിച്ചറിഞ്ഞത്. കൊവിഡിലൂടെ വിവാദകേന്ദ്രമായി മാറിയ വുഹാൻ ലാബിലെ ഗവേഷകരും സംഘത്തിലുണ്ട്. മെർസിന് (മിഡിൽ ഈസ്റ്റ് റെസ്‌പിറേറ്ററി സിൻഡ്രോം ) കാരണമായ കൊറോണ വൈറസുകളുടെ ഉപകുടുംബത്തിൽപ്പെട്ടതാണ് പുതിയ വൈറസ്.
വൈറസ് മനുഷ്യരിലേക്ക് പടരാനുള്ള സാദ്ധ്യതകളെ പറ്റിയുള്ള പഠനത്തിലാണ് ഗവേഷകർ. വൈറസ് എത്രത്തോളം അപകടകരമാണെന്നതും വ്യക്തമല്ല. നിലവിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് വിദഗ്ദ്ധർ ചൂണ്ടിക്കാട്ടുന്നു.