ലണ്ടന്‍: ഏകദേശം അമ്പതിലധികം സ്ത്രീകളെ പീഡിപ്പിച്ച് വീഡിയോ ദൃശ്യങ്ങള്‍ പകര്‍ത്തിയ ചൈനീസ് വിദ്യാര്‍ത്ഥി ഷെന്‍ഹാവോ ഷൗ ലണ്ടനില്‍ പിടിയിൽ. പ്രതിയുടെ കൈയിൽ നിന്നും 160 മണിക്കൂറിലധികം ദൈര്‍ഘ്യമുള്ള ബലാല്‍സംഗ വീഡിയോ ദൃശ്യങ്ങളും പിടിച്ചെടുത്തിട്ടുണ്ട്. ഡേറ്റിംഗ് ആപ്പുകള്‍ വഴിയാണ് ഷൗ സ്ത്രീകളെ പരിചയപ്പെടുന്നത്. ഡേറ്റിംഗിന് കൊണ്ടുപോകുന്നിടത്തുവച്ച് മയക്കുമരുന്ന് നൽകി കറക്കിയെടുത്ത് മാനഭംഗപ്പെടുത്തുകയും അതിന്റെ ദൃശ്യങ്ങൾ പകര്‍ത്തുകയുമാണ് ചെയ്യുന്നത്.

നിരവധി സ്ത്രീകളെ അയാള്‍ ഇരയാക്കിയിട്ടുണ്ടെന്നാണ് വീഡിയോ ദൃശ്യങ്ങളില്‍ വ്യക്തമാവുന്നത്. അവരില്‍ ചൈനക്കാരും ലണ്ടനില്‍ നിന്നുള്ളവരും ഉണ്ട്. ഇയാൾ 2019 ല്‍ പി എച്ച്ഡി ചെയ്യാന്‍ ചൈനയില്‍ നിന്ന് ലണ്ടനിലെത്തിയതാണ് ഷൗ. അങ്ങിനെയാണ് ഇയാള്‍ സ്ത്രീകളെ വേട്ടയാടാന്‍ തുടങ്ങിയത്. ഷൗവിനെതിരെ കൂടുതല്‍ കുറ്റങ്ങള്‍ ചുമത്തുമെന്ന് മെട്രോപൊളിറ്റന്‍ പോലീസ് കമാന്‍ഡര്‍ കെവിന്‍ സൗത്ത്വര്‍ത്ത് വ്യക്തമാക്കി.