- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
രാത്രി ഇരുട്ടിൽ പാഞ്ഞെത്തിയ ഗുഡ്സ് ട്രക്ക്; അബദ്ധത്തിൽ ഒരു വിചിത്ര വസ്തു റോഡിൽ വീണു; പിന്നാലെ പഞ്ചറായത് നൂറ് കണക്കിന് വാഹനങ്ങൾ; പ്രദേശത്ത് വൻ ഗതാഗത കുരുക്ക്
സിഡ്നി: ഒരു ഗുഡ്സ് ട്രക്കിൽ നിന്നും അബദ്ധത്തിൽ റോഡിൽ വീണത് ഇരുമ്പ് അവശിഷ്ടങ്ങൾ. പിന്നാലെ 30 കിലോമീറ്റർ ദൂരത്ത് പഞ്ചറായത് നൂറ് കണക്കിന് വാഹനങ്ങളെന്ന് വിവരങ്ങൾ. ഓസ്ട്രേലിയയിലെ സിഡ്നിയിലാണ് നാടകീയ സംഭവം നടന്നത്. തിരക്കേറിയ മോട്ടോർവേയിലാണ് ഒരു വാഹനത്തിൽ നിന്ന് മൂർച്ചയേറിയ ഒരു ഇരുമ്പ് മാലിന്യങ്ങൾ റോഡിൽ വീണത്. ഇതിന് പിന്നാലെ ഇതുവഴി വന്ന എല്ലാ വാഹനങ്ങളും വഴിയിൽ പഞ്ചറായി കിടന്നതോടെ വലിയ രീതിയിലുള്ള ഗതാഗത കുരുക്ക് പ്രദേശത്ത് അനുഭവപ്പെടുകയും ചെയ്തു.
പുലർച്ചെയാണ് സംഭവം നടന്നത്. സെൻട്രൽ കോസ്റ്റിലെ മൌണ്ട് വൈറ്റിനും വ്യോഗ് റോഡിനും ഇടയിലുള്ള മോട്ടോർവേ 1 ലാണ് വാഹനങ്ങൾ നിരനിരയായി പഞ്ചറായത്. 750 കിലോയോളം സ്റ്റീൽ അവശിഷ്ടങ്ങളാണ് ട്രെക്കിൽ നിന്ന് റോഡിൽ വീണത്.
ന്യൂസൌത്ത് വെയിൽസിലെ ഗതാഗത വകുപ്പ് അധികൃതർ സംഭവം അപ്രതീക്ഷിതമെന്നാണ് വിശദമാക്കുന്നത്. മുന്നൂറിലേറെ വാഹനങ്ങളുടെ ടയറുകളാണ് മേഖലയിൽ പഞ്ചറായത്. മിക്ക വാഹനങ്ങളുടെ ടയറുകൾക്കും റിമ്മിനും അടക്കം കേടുപാടുകൾ സംഭവിച്ചതായാണ് ന്യൂ സൌത്ത് വെയിൽസ് റോഡ് ഗതാഗത മന്ത്രി പറയുന്നത്.
പല വാഹനങ്ങളും അപ്രതീക്ഷിതമായി സ്റ്റീൽ മാലിന്യങ്ങളിൽ കയറിയതോടെ അപകടങ്ങളിൽ പെടുന്ന സാഹചര്യമുണ്ടായെന്നും മന്ത്രി പറയുന്നു. ഇരുട്ടായതിനാൽ റോഡിൽ സ്റ്റീൽ അവശിഷ്ടം വീണു കിടക്കുന്നത് കാണാതെ പോയതാണ് പല വാഹനങ്ങളും വഴിയിലാവാൻ കാരണം. ടോ ട്രെക്കുകളെ ഉപയോഗിച്ച് വാഹനങ്ങളെ മോട്ടോർവേയിൽ നിന്ന് നീക്കാനുള്ള ശ്രമങ്ങളാണ് ഇപ്പോഴും തുടരുകയാണ്.