- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പാക്കിസ്ഥാനില്‍ ആര്‍മി സ്‌കൂള്‍ ബസിനുനേരെ ഉണ്ടായ ചാവേര്‍ ആക്രമണത്തില്‍ നാല് കുട്ടികള്‍ കൊല്ലപ്പെട്ടു; സംശയം നീളുന്നത് ബലൂച് ലിബറേഷന്‍ ആര്‍മിയിലേക്ക്
ഇസ്ലാമാബാദ്: പാക്കിസ്ഥാനില്‍ സ്‌കൂള്‍ ബസിനുനേരെ ഉണ്ടായ ചാവേര്‍ ആക്രമണത്തില്‍ നാല് കുട്ടികള്‍ കൊല്ലപ്പെട്ടു. 38 പേര്‍ക്ക് പരിക്കേറ്റു. ബലുചിസ്ഥാനിലെ ഖുസ്ദാറിലാണ് സ്‌കൂള്‍ ബസിനുനേരെ ആക്രമണം ഉണ്ടായത്. ആര്‍മി പബ്ലിക് സ്‌കൂളിന്റെ ബസിനുനേരെയാണ് ആക്രമണം നടന്നതെന്ന് പ്രാദേശിക ഡെപ്യൂട്ടി കമ്മീഷണര്‍ യാസിര്‍ ഇക്ബാല്‍ പറഞ്ഞു. സ്‌ഫോടനത്തിന്റെ ഉത്തരവാദിത്തം ഒരു സംഘടനയും ഏറ്റെടുത്തിട്ടില്ല. ആക്രമണത്തിനു പിന്നില്‍ ബലൂച് ലിബറേഷന്‍ ആര്‍മി ആണെന്ന് സംശയിക്കുന്നതായി റിപ്പോര്‍ട്ടുകളുണ്ട്.
Next Story