- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ജപ്പാനിലെ യുഎസ് വ്യോമതാവളത്തില്‍ സ്‌ഫോടനം; നാല് ജാപ്പനീസ് സൈനികര്‍ക്ക് പരിക്കേറ്റു
ജപ്പാനിലെ യുഎസ് വ്യോമതാവളത്തില്‍ സ്‌ഫോടനം; നാല് ജാപ്പനീസ് സൈനികര്‍ക്ക് പരിക്കേറ്റു
ടോക്യോ: ജപ്പാന്റെ തെക്കന്‍ ദ്വീപായ ഒകിനാവയിലെ യുഎസ് വ്യോമതാവളത്തില്‍ സ്‌ഫോടനം. അപകടത്തില്‍ നാല് ജാപ്പനീസ് സൈനികര്‍ക്ക് പരിക്കേറ്റു. ആരുടെയും പരിക്ക് ഗുരുതരമല്ലെന്ന് അധികൃതര്‍ അറിയിച്ചു. ഒകിനാവ പ്രിഫെക്ചറല്‍ സര്‍ക്കാരിന്റെ കീഴിലുള്ള കഡേന വ്യോമതാവളത്തിലെ ആയുധസംഭരണശാലയിലാണ് സ്‌ഫോടനം നടന്നതെന്ന് യുഎസ് വ്യോമസേന പ്രസ്താവനയില്‍ പറഞ്ഞു. സംഭവത്തില്‍ യുഎസ് സൈനികര്‍ ഉള്‍പ്പെട്ടിട്ടില്ലെന്നും വ്യക്തമാക്കി.
രണ്ടാം ലോകയുദ്ധകാലത്ത് പൊട്ടാതെകിടന്ന സ്‌ഫോടകവസ്തുക്കള്‍ നിര്‍വീര്യമാക്കുംമുന്‍പ് സൂക്ഷിക്കുന്ന സ്ഥലമാണിത്. സൈനികര്‍ പരിശോധന നടത്തുന്നതിനിടെയാണ് സ്‌ഫോടനമുണ്ടായതെന്ന് സ്വയംപ്രതിരോധസേന (എസ്ഡിഎഫ്) പറഞ്ഞു. അപകടകാരണം അന്വേഷിക്കുകയാണെന്ന് എസ്ഡിഎഫ് അറിയിച്ചു.
രണ്ടാംലോകയുദ്ധകാലത്തെ നൂറുകണക്കിന് ടണ്‍ ബോംബ് ഒകിനാവയിലും പരിസരത്തുമുണ്ട്. മിക്കതും യുഎസ് സൈന്യം ജപ്പാനില്‍ ഇട്ടവയാണ്. ഏകദേശം 1856 ടണ്‍ ബോംബുകള്‍ പൊട്ടാതെ ഇവിടെ കിടപ്പുണ്ടെന്നാണ് കരുതുന്നത്.




