- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ആഞ്ഞടിച്ച് വില്ലൻ തിരമാല; അടിച്ചുകയറിയത് 2 മിറ്ററോളം ഉയരത്തിൽ..!; ബാലിയിൽ ബോട്ട് കടലിൽ മുങ്ങി ദുരന്തം; നാല് പേർ മരിച്ചു; 38 പേരെ കാണാനില്ല; രക്ഷാപ്രവർത്തനം തുടരുന്നു
ബാലി: ഏകദേശം 65 ഓളം പേരുമായി സഞ്ചരിക്കുകയായിരുന്ന ബോട്ട് കടലിൽ മുങ്ങി നാല് പേർക്ക് ദാരുണാന്ത്യം. 38 പേരെ കാണാതായി. ഇന്തോനേഷ്യയിലെ ബാലിയിലാണ് ദാരുണ സംഭവം നടന്നത്. കിഴക്കൻ ജാവയിലെ കെറ്റപാങ് തുറമുഖത്ത് നിന്ന് ബാലിയിലെ ഗിലിമാനുക് തുറമുഖത്തേക്കു പോകുകയായിരുന്ന കെ എം പി ടുനു പ്രതാമ ജയ എന്ന ബോട്ടാണ് അപകടത്തിൽപ്പെട്ടത്.
ബോട്ടിൽ 53 യാത്രക്കാരും 12 ജീവനക്കാരും ഉണ്ടായിരുന്നു. 22 ട്രക്കുകളുള്‍പ്പെടെ നിരവധി വാഹനങ്ങളും ബോട്ടിൽ ഉണ്ടായിരിന്നു. കാണാതായ എല്ലാവരെയും കണ്ടെത്തുന്നതുവരെ തിരച്ചിൽ തുടരുമെന്ന് പോലീസ് വ്യക്തമാക്കി. രണ്ട് മീറ്ററോളം ഉയരത്തിൽ തിരമാല അടിച്ചതാണ് അപകടമായത്. ഉയർന്ന തിരമാലയുടെ സാന്നിധ്യം രക്ഷാപ്രവർത്തനത്തെ വളരെ ദുഷ്കരമാക്കുകയും ചെയ്തിട്ടുണ്ട്.
Next Story