- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ജര്‍മനിയിലെ ഹൈവേയില്‍ 200 മൈല്‍ സ്പീഡില്‍ കാര്‍ ഓട്ടം; പോലീസ് പിടിച്ചപ്പോള്‍ ലൈസന്‍സും പോയി
ജര്‍മ്മനിയിലെ ഹൈവേയില്‍ 200 മൈല്‍ അഥവാ 321.869 കിലോമീറ്റര്‍ വേഗതയില്‍ കാറോടിച്ചയാള്‍ പിടിയിലായി. ഇവിടെ പരമാവധി 124 മൈല്‍ സ്പീഡില്‍ മാത്രമാണ് വാഹനോമോടിക്കാന്‍ അനുമതിയുള്ളത്. കഴിഞ്ഞ മാസം 28 നാണ് സംഭവം നടന്നത്. ബെര്‍ലിനിനു പടിഞ്ഞാറുള്ള ബര്‍ഗിനടുത്തുള്ള എ.ടു ഹൈവേയില്‍ നടന്ന പതിവ് പരിശോധനയ്ക്കിടെയാണ് ഈ ഡ്രൈവര്‍ പിടിയിലായത്. ഇയാളുടെ പേരുവിവരങ്ങള്‍ ഇനിയും വെളിപ്പെടുത്തിയിട്ടില്ല. മാഗ്ഡെബര്‍ഗിലെ പോലീസ് ഈ ഡ്രെവര്‍ക്ക് തൊണ്ണൂറ്റി ഒന്നായിരത്തിലധികം രൂപ പിഴ ചുമത്തി. കൂടാതെ മൂന്ന് മാസത്തെ ഡ്രൈവിംഗ് വിലക്ക് ഏര്‍പ്പെടുത്തിയതായും ലൈസന്‍സില്‍ നിന്ന് രണ്ട് പോയിന്റുകള്‍ പിന്‍വലിച്ചതായും അറിയിച്ചു. എന്‍ഫോഴ്‌സ്‌മെന്റ് ട്രെയിലര്‍ എന്നറിയപ്പെടുന്ന റഡാര്‍ സംവിധാനമാണ് കാര്‍ പിടികൂടിയത്. ഏറ്റവും ഉയര്‍ന്ന റെക്കോര്‍ഡ്.
വേഗതയാണ് രേഖപ്പെടുത്തിയത് എന്നാണ് പോലീസ് വ്യക്തമാക്കിയത്. ജര്‍മ്മനിയിലെ ഓട്ടോബാന്‍ എന്നറിയപ്പെടുന്ന മോട്ടോര്‍വേകള്‍ വേഗപരിധിയില്ലാത്ത സ്ഥലങ്ങള്‍ക്ക് പ്രശസ്തമാണ്. എന്നാല്‍ ചില ഭാഗങ്ങളില്‍ ഇവിടയും നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഏകദേശം 30 ശതമാനം റോഡുകളിലും വേഗപരിധി ബാധകമാണ്. കൂടുതല്‍ ഗതാഗതമോ ഉയര്‍ന്ന അപകടസാധ്യതയോ ഉള്ള പ്രദേശങ്ങളില്‍ കര്‍ശനമായ നിയന്ത്രണപരിധി ഏര്‍പ്പെടുത്തിയിട്ടുണ്ട്.
ഡ്രൈവര്‍ പിടിക്കപ്പെട്ട റോഡിന്റെ വേഗതാ പരിധി മണിക്കൂറില്‍ 120 കിലോമീറ്ററാണ്. ചില പ്രദേശങ്ങളില്‍ വാഹന നിയന്ത്രണ നയം നിലനിര്‍ത്തണോ വേണ്ടയോ എന്നതിനെക്കുറിച്ചുള്ള ചര്‍ച്ചകള്‍ ഇപ്പോഴും തുടരുകയാണ്. സുരക്ഷയും പാരിസ്ഥിതിക ആഘാതവും ചൂണ്ടിക്കാട്ടി ഗ്രീന്‍സും സോഷ്യല്‍ ഡെമോക്രാറ്റുകളും വേഗതാ പരിധിയുടെ ആവശ്യകതയെ കുറിച്ച് ഇപ്പോഴും വാദിക്കുകയാണ്. എന്നാല്‍ ചിലര്‍ ചൂണ്ടിക്കാട്ടുന്നത് ഇക്കാര്യം ഓരോരുത്തരുടേയും വ്യക്തിപരമായ കാര്യമാണ്
എന്നാണ്.