- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'വിൽ യു മേരി മി..'; അങ്ങ് ദൂരെ അഗ്നിപർവതത്തിൽ നിന്ന് തീ ജ്വാലയായി ഒഴുകുന്ന ലാവാ; പശ്ചാത്തലത്തിൽ മുട്ടുകുത്തി നിന്ന് പ്രണയാഭ്യർത്ഥന; മനോഹരമായൊരു വീഡിയോ വൈറൽ; എന്നും ഹൃദയത്തിൽ സൂക്ഷിക്കാനെന്ന് കമെന്റുകൾ
ഗ്വാട്ടിമാല: ഗ്വാട്ടിമാലയിൽ ഒരു യുവതിക്ക് ലഭിച്ച പ്രണയാഭ്യർത്ഥനയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗമായിരിക്കുന്നത്. പിന്നിൽ അഗ്നിപർവതം പൊട്ടിത്തെറിച്ച അപൂർവ കാഴ്ചയുടെ പശ്ചാത്തലത്തിലായിരുന്നു. വോൾക്കാൻ ഫ്യൂഗോ അഗ്നിപർവതം പൊട്ടിത്തെറിക്കുന്നതിൻ്റെ ദൃശ്യങ്ങൾ പശ്ചാത്തലമാക്കിയുള്ള ഈ വിവാഹാഭ്യർത്ഥനയുടെ വീഡിയോ സാമൂഹിക മാധ്യമങ്ങളിൽ വൈറലായിരിക്കുന്നത്.
ജസ്റ്റിൻ ലീ എന്ന യുവാവാണ് തൻ്റെ ദീർഘകാല കാമുകിയായ മോർഗന് വോൾക്കാൻ അകാറ്റെനാംഗോ അഗ്നിപർവതത്തിൻ്റെ മുന്നിൽ വെച്ച് മോതിരം നൽകി പ്രണയം തുറന്നു പറഞ്ഞത്. സാധാരണയായി ഈഫൽ ടവറോ താജ് മഹലോ പോലുള്ള പശ്ചാത്തലങ്ങൾ പ്രണയാഭ്യർത്ഥനകൾക്കായി ഉപയോഗിക്കുമ്പോൾ, ലാവയും പുകയും ആകാശത്തേക്ക് ഉയരുന്ന അഗ്നിപർവതത്തിൻ്റെ സ്ഫോടനമാണ് ഈ നിമിഷത്തിന് അവിസ്മരണീയമായൊരു ഭംഗി നൽകിയത്.
കഴിഞ്ഞ ജൂൺ ആറിന് ആദ്യമായി പങ്കുവെച്ച വീഡിയോ ഓഗസ്റ്റ് 18-ന് ഇൻസ്റ്റഗ്രാമിൽ വീണ്ടും പോസ്റ്റ് ചെയ്തതോടെയാണ് വൈറലായത്. പ്രണയാഭ്യർത്ഥന ലഭിച്ച മോർഗൻ തന്നെയാണ് ഈ അസാധാരണ സംഭവം വിശദീകരിച്ച് ഇൻസ്റ്റഗ്രാമിൽ കുറിപ്പ് പങ്കുവെച്ചത്. "വോൾക്കാൻ അകാറ്റെനാംഗോയുടെ മുന്നിൽ വെച്ച് എൻ്റെ ബോയ്ഫ്രണ്ട് എന്നെ പ്രപ്പോസ് ചെയ്തു. പശ്ചാത്തലത്തിൽ പൊട്ടിത്തെറിക്കുന്നത് വോൾക്കാൻ ഫ്യൂഗോയാണ്. ആ ദിവസം ഞങ്ങൾ അങ്ങനെയൊന്ന് ആദ്യമായി കാണുകയായിരുന്നു. ഞങ്ങൾ വളരെ ഭാഗ്യവാന്മാരാണ്," മോർഗൻ വീഡിയോയുടെ അടിക്കുറിപ്പിൽ രേഖപ്പെടുത്തി.
ഗ്വാട്ടിമാലയിലെ വളരെ സജീവമായ അഗ്നിപർവതങ്ങളിലൊന്നാണ് വോൾക്കാൻ അകാറ്റെനാംഗോ. ഈ വീഡിയോയ്ക്ക് നിരവധി രസകരമായ കമൻ്റുകളാണ് ലഭിച്ചത്. ഒരു ഫാന്റസി നോവലിലേതുപോലെയുണ്ടല്ലോ എന്ന് ഉൾപ്പെടെയുള്ള പ്രതികരണങ്ങളുമായി ആളുകൾ ഈ വീഡിയോ ഏറ്റെടുത്തു. ഈ അപ്രതീക്ഷിത അഗ്നിപർവത സ്ഫോടനം വിവാഹാഭ്യർത്ഥനയ്ക്ക് ഒരു ജീവിതകാലം മുഴുവൻ ഓർക്കാവുന്ന മനോഹരമായ ഓർമ്മയായി മാറ്റിയിരിക്കുകയാണ്.