- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മെക്സിക്കോയില്‍ പ്രമുഖ ടിക് ടോക്ക് താരവും ഭര്‍ത്താവും രണ്ട് കുട്ടികളും ട്രക്കിനുള്ളില്‍ മരിച്ച നിലയില്‍; ബിസിനസ്സ് കുടിപ്പകയിലേക്ക് അന്വേഷണം
മെക്സിക്കോയില്‍ പ്രമുഖ ടിക് ടോക്ക് താരത്തിനേയും ഭര്‍ത്താവിനേയും രണ്ട് കുട്ടികളേയും ഒരു ട്രക്കിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. പതിമൂന്നും ഏഴും വയസ് പ്രായമുള്ളവരാണ് കുട്ടികള്‍. ഇന്‍ഫ്ളുവന്‍സറും ടിക്ക്ടോക്ക് താരവുമായ എസ്മെരാള്‍ഡ ഫെറര്‍ ഗാരിബേ, ഭര്‍ത്താവ് റോബര്‍ട്ടോ കാര്‍ലോസ് ഗില്‍ ലിസിയ മകന്‍ ഗെയ്ല്‍ സാന്റിയാഗോ മകള്‍ റെജീന എന്നിവരാണ് മരിച്ചത്. ഓഗസ്റ്റ് 22 നാണ് മൃതദേഹങ്ങള്‍ കണ്ടെടുത്തത് എങ്കിലും കഴിഞ്ഞ മാസം മാത്രമാണ് ഇവര്‍
ആരാണെന്ന് തിരിച്ചറിഞ്ഞത്.
എസ്മെറാള്‍ഡ എഫ്ജി എന്നറിയപ്പെടുന്ന എസ്മെറാള്‍ഡയ്ക്ക് സോഷ്യല്‍ മീഡിയയില്‍ പതിനായിരക്കണക്കിന് ഫോളോവേഴ്‌സ് ഉണ്ടായിരുന്നു. ജീവിതശൈലിയും യാത്രാ വിവരണങ്ങളുമാണ് അവര്‍ സമൂഹ മാധ്യമങ്ങളില്‍ പങ്ക് വെച്ചത്. കൂടാതെ മെക്സിക്കോയിലെ മയക്കുമരുന്ന് സംഘങ്ങളുമായി ബന്ധപ്പെട്ട ചില വീഡിയോകളും അവര്‍ പോസ്റ്റ് ചെയ്തിരുന്നു. മൃതദേഹങ്ങള്‍ അടങ്ങിയ ട്രക്ക് മെക്സിക്കോയിലെ ഗ്വാഡലജാരയില്‍ നിന്നാണ് കണ്ടെത്തിയത്. കുടുംബം ജോലിക്കായി മാസങ്ങള്‍ക്ക് മുമ്പ് ഗ്വാഡലജാര നഗര പ്രദേശത്തേക്ക് താമസം മാറിയിരുന്നു. ഇവരുടെ ഭര്‍ത്താവായ റോബര്‍ട്ടോ് വാഹനങ്ങള്‍ വില്‍പ്പനു നടത്തുന്നതിലും തക്കാളി കൃഷിയിലും ഏര്‍പ്പെട്ടിരുന്നു. ഇവരുടെ കൊലപാതകങ്ങള്‍ക്ക് റോബര്‍ട്ടോയുടെ ബിസിനസുകളുമായി ബന്ധമുണ്ടെന്നാണ് അധികൃതര്‍ കരുതുന്നത്. സി.സി.ടി.വി ഉപയോഗിച്ച് പിക്കപ്പ് ട്രക്കിന്റെ യാത്ര അന്വേഷണ ഉദ്യോഗസ്ഥര്‍ ട്രാക്ക് ചെയ്തു.
ഇത് അവരെ അടുത്തുള്ള ഒരു മെക്കാനിക്കിന്റെ വര്‍ക്ക്‌ഷോപ്പിലേക്കാണ് എത്തിച്ചത്. സംഭവ സ്ഥലം പരിശോധിച്ച ഉദ്യോഗസ്ഥര്‍ ഇവിടെ വിശദമായി പരിശോധന നടത്തി. കുടുംബം കൊല്ലപ്പെട്ടത് ഇവിടെ ആണെന്ന നിരവധി തെളിവുകള്‍ ലഭിച്ചതായി പറയപ്പെടുന്നു. എന്നാല്‍ ഫോറന്‍സിക് ഫലങ്ങള്‍ ഇതുവരെ ലഭിച്ചിട്ടില്ല. വര്‍ക്ക്‌ഷോപ്പിലുണ്ടായിരുന്ന രണ്ട് പേരെ ചോദ്യം ചെയ്തിരുന്നു എങ്കിലും തെളിവുകളുടെ അഭാവം മൂലം പിന്നീട് വിട്ടയച്ചു. എന്നാല്‍ ചോദ്യം ചെയ്യലിന് ശേഷം ഇവരെ വിട്ടയച്ചപ്പോള്‍ സംശയാസ്പദമായ ഒരു സംഭവം നടന്നിരുന്നു. ഇവര്‍ പുറത്ത് കാത്തിരുന്ന രണ്ട് പേരുമായി കൂടിക്കാഴ്ച നടത്തുകയായിരുന്നു. പെട്ടെന്ന് ആയുധധാരികളായ ആളുകള്‍ സംഘത്തെ തടഞ്ഞുനിര്‍ത്തി അവരില്‍ മൂന്ന് പേരെ ബലമായി പിടിച്ചുകൊണ്ടുപോയി. ഇവരില്‍ ഒരാള്‍ രക്ഷപ്പെട്ടു.
തട്ടിക്കൊണ്ട് പോയ മൂന്ന് പേരെ ഇനിയും കണ്ടെത്താനായില്ല. തട്ടിക്കൊണ്ട് പോയവര്‍ നേരത്തേ തന്നെ അവിടെയെത്തി പരിസരം നിരീക്ഷിച്ചിരുന്നതായി പോലീസ് വ്യക്തമാക്കി. ചോദ്യം ചെയ്യലിന് എത്തിയവര്‍ പുറത്തിറങ്ങുന്നതും കാത്ത് നില്‍ക്കുകയായിരുന്നു ഇവരെന്നാണ് കരുതപ്പെടുന്നത്.