- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സ്ത്രീകളുടെയും കുട്ടികളുടെയും മരണത്തിന് ഉത്തരവാദികളായവരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരണം; സ്വതന്ത്ര അന്വേഷണം വേണം; ഖൈബര്‍ പഖ്തുണ്‍ഖ്വയിലെ വ്യോമാക്രമണത്തില്‍ പ്രതികരിച്ച് പാക് മനുഷ്യാവകാശ കമ്മീഷന്‍
ഇസ്ലാമാബാദ്: ഖൈബര്‍ പഖ്തുണ്‍ഖ്വയില്‍ പാക്കിസ്ഥാന്‍ വ്യോമസേന നടത്തിയ കൂട്ടക്കുരുതിയില്‍ പ്രതികരിച്ച് പാക് മനുഷ്യാവകാശ കമ്മീഷന്‍ പാക് പ്രവിശ്യയായ ഖൈബര്‍ പഖ്തുണ്‍ഖ്വയിലെ ടിരാ താഴ്വരയിലുണ്ടായ വ്യോമാക്രമണത്തില്‍ കുട്ടികളും സ്ത്രീകളുമടക്കം 30 പേരാണ് കൊല്ലപ്പെട്ടത്. മരണസംഖ്യ ഉയര്‍ന്നേക്കുമെന്നാണ് വിവരം. സ്ത്രീകളുടെയും കുട്ടികളുടെയും മരണത്തിന് ഉത്തരവാദികളായവരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരണം അതിനായി സ്വതന്ത്ര അന്വേഷണം വേണമെന്നും മനുഷ്യാവകാശ കമ്മീഷന്‍ ആവശ്യപ്പെട്ടു. രാജ്യത്തെ പൗരന്മാര്‍ക്ക് ജീവിക്കാനുള്ള അവകാശത്തിന് അര്‍ഹതയുണ്ടെന്നും കുട്ടികള്‍ ഉള്‍പ്പെടെ നിരവധി സിവിലിയന്മാര്‍ കൊല്ലപ്പെട്ടത് ഞെട്ടലുണ്ടാക്കുന്നതാണെന്നും പാക് മനുഷ്യാവകാശ കമ്മീഷന്‍ എക്സ് പോസ്റ്റില്‍ പറഞ്ഞു.
കുട്ടികളും സ്ത്രീകളുമടക്കം 30 പേരാണ് പാകിസ്താന്‍ സ്വന്തം മണ്ണില്‍ നടത്തിയ വ്യോമാക്രമണത്തില്‍ കൊല്ലപ്പെട്ടത്. ഖൈബര്‍ പഖ്തിണ്‍ഖ്വയിലെ ടിരാ താഴ്വരയിലെ തീവ്രവാദ കേന്ദ്രങ്ങള്‍ക്ക് നേരെയാണ് ആക്രമണം നടത്തിയത് എന്നാണ് പാക് വിശദീകരണം.
ജെയ്‌ഷേ മുഹമ്മദ്, ഹിസ്ബുള്‍ മുജാഹിദീന്‍, ജമിയത്തുല്‍ ഉലമ എ ഇസ്ലാമി എന്നീ തീവ്രവാദ സംഘങ്ങള്‍ ഓപ്പറേഷന്‍ സിന്ദൂറിനു ശേഷം ഖൈബര്‍ പഖ്തുണ്‍ഖ്വയിലേക്ക് കേന്ദ്രങ്ങള്‍ മാറ്റിയിരുന്നു. എന്നാല്‍ ടിടിപി എന്നറിയപ്പെടുന്ന തെഹ്‌ര്ക് എ താലിബാന്‍ പാകിസ്താനെ ലക്ഷ്യം വെച്ചാണ് ആക്രമണം നടന്നതെന്നാണ് പുറത്തുവരുന്ന വിവരങ്ങള്‍.
ഓപ്പറേഷന്‍ സിന്ദൂര്‍ കഴിഞ്ഞ് ദിവസങ്ങള്‍ക്കുള്ളില്‍ ഭീകരാക്രമണത്തില്‍ ഖൈബര്‍ പഖ്തുണ്‍ഖ്വയില്‍ നാല് സാനികര്‍ കൊലപ്പെട്ടിരുന്നു. 2021ല്‍ അഫ്ഗാനിസ്ഥാനില്‍ താലിബാന്‍ ഭരണം വന്നതിനുശേഷമാണ് ഖൈബര്‍ പഖ്തിണ്‍ഖ്വ മേഖലയില്‍ ടിടിപി വീണ്ടും ശക്തിപ്രാപിക്കുന്നത്. സെപ്റ്റംബര്‍ 13ന് സൈന്യവും ടിടിപിയുമായി ഏറ്റുമുട്ടല്‍ നടന്നിരുന്നു. ഇതിന്റെ തുടര്‍ച്ചയാണോ നിലവിലെ ആക്രണം എന്ന് വ്യക്തമാകേണ്ടതുണ്ട്.