- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'അയ്യേ..ഇത്രയേ ഉള്ളോ..'; എന്ഗേജ്മെന്റ് റിങ്ങിന്റെ വലിപ്പം കുറഞ്ഞതിന് ഫുൾ ട്രോൾ; ഇന്ഫ്ലുവന്സറിനെ പരിഹസിച്ച് നെറ്റിസണ്സ്; വൈറലായി മറുപടി
ബെർലിൻ: ജർമ്മൻ ഇൻഫ്ലുവൻസറായ മെലിസ വിങ്ക്ലർക്ക് പങ്കാളിയിൽ നിന്ന് ലഭിച്ച വിവാഹ മോതിരത്തിന്റെ വലുപ്പത്തെച്ചൊല്ലി സമൂഹമാധ്യമങ്ങളിൽ വലിയ വിമർശനങ്ങളും പരിഹാസങ്ങളും. 'ഞാൻ യെസ് പറഞ്ഞു' എന്ന അടിക്കുറിപ്പോടെ പങ്കുവെച്ച ചിത്രമാണ് ഇതിലേക്ക് നയിച്ചത്. ചിത്രത്തിൽ മെലിസയുടെ കയ്യിലിരിക്കുന്ന വളരെ ചെറിയ മോതിരമാണ് വിമർശനങ്ങൾക്ക് കാരണം. മോതിരത്തിന്റെ വലുപ്പം കുറഞ്ഞുപോയെന്നും, പണമില്ലാത്തതിനാലാവാം ഇത്തരം മോതിരം നൽകിയതെന്നും പലരും അഭിപ്രായപ്പെട്ടു.
നിരവധി ഉപയോക്താക്കൾ മെലിസയോടും പങ്കാളിയോടും മോതിരത്തിന്റെ വലിപ്പത്തെക്കുറിച്ച് ചോദ്യങ്ങൾ ഉന്നയിച്ചു. 'ഇത്ര ചെറിയ മോതിരവുമായി എത്തിയപ്പോൾ എങ്ങനെ യെസ് പറയാൻ തോന്നി' എന്നായിരുന്നു ഒരു സാധാരണ കമന്റ്. 'ഇത് കുട്ടികൾ കളിക്കാനെടുക്കുന്ന വില കുറഞ്ഞ മോതിരം പോലെയിരിക്കുന്നു' എന്ന് മറ്റൊരാൾ പരിഹസിച്ചു. 'ഇത്ര ചെറിയ മോതിരവുമായിട്ടാണ് വരുന്നതെങ്കിൽ ഞാൻ ഒരിക്കലും യെസ് പറയുമായിരുന്നില്ല' എന്നായിരുന്നു മറ്റൊരാളുടെ പ്രതികരണം. വിദേശരാജ്യങ്ങളിൽ വിവാഹ അഭ്യർത്ഥന വേളയിൽ വലിയ മോതിരങ്ങൾ നൽകുന്നത് ഒരു അഭിമാനമായും സ്റ്റാറ്റസ് സിംബലായും കണക്കാക്കുന്ന ഒരു സംസ്കാരമുണ്ട്. ഇത് തന്നെയാണ് ഇവിടെയും പലരും മോതിരത്തിന്റെ വലുപ്പത്തെ വിമർശിക്കാൻ കാരണമായത്.
എന്നാൽ, വിമർശനങ്ങൾക്കിടയിലും മെലിസയുടെ മോതിരത്തെ അഭിനന്ദിച്ചവരും കുറവല്ല. 'ഇത്രയും സിംപിളായൊരു മോതിരം കണ്ടതിൽ സന്തോഷം, വലിയ മോതിരങ്ങൾ കണ്ട് മടുത്തുപോയിരുന്നു' എന്ന് ചിലർ അഭിപ്രായപ്പെട്ടു. മോതിരത്തിന്റെ വലുപ്പത്തിലല്ല കാര്യമെന്നും സ്നേഹബന്ധത്തിനാണ് പ്രാധാന്യമെന്നും മറ്റുചിലർ ചൂണ്ടിക്കാട്ടി.