ന്യൂയോര്‍ക്ക്: ന്യൂയോര്‍ക്കിലെ ലാഗ്വാര്‍ഡിയ വിമാനത്താവളത്തില്‍ വിമാനങ്ങള്‍ തമ്മില്‍ കൂട്ടിയിടിച്ച് അപകടം. ഡെല്‍റ്റ വിമാനക്കമ്പനിയുടെ രണ്ടു വിമാനങ്ങളാണ് കൂട്ടിയിടിച്ചത്. അപകടത്തില്‍ ഒരാള്‍ക്ക് പരുക്കേറ്റു.

ലാഗ്വാര്‍ഡിയ വിമാനത്താവളത്തിലെ ഗേറ്റില്‍ വിമാനം പാര്‍ക്ക് ചെയ്യുന്നതിനിടെയാണ് അപകടം. കൂട്ടിയിടിക്കു പിന്നാലെ വിമാനത്തിന്റെ ചിറക് വേര്‍പ്പെട്ടു. ലാന്‍ഡ് ചെയ്യുന്ന വിമാനത്തിലേക്ക് പാര്‍ക്ക് ചെയ്യാന്‍ ഗേറ്റിലേക്കു പോകുകയായിരുന്ന വിമാനം ഇടിച്ചുകയറുകയായിരുന്നു. വന്‍ ദുരന്തം ഭാഗ്യത്തിന് ഒഴിവായി. പ്രാദേശിക സമയം രാത്രി 9:56 ഓടെയായിരുന്നു അപകടം.സംഭവത്തിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.