- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പ്രതിഷേധങ്ങള്‍ അടിച്ചമര്‍ത്താന്‍ പാകിസ്ഥാന്‍ സൈന്യം നടത്തുന്ന വെടിവെയ്പ്പില്‍ നിരവധിപ്പേര്‍ കൊല്ലപ്പെട്ടു; പാക് അധിനിവേശ കാശ്മീരില്‍ സംഘര്‍ഷം തുടരുന്നു
കറാച്ചി: പാക് അധിനിവേശ കാശ്മീരില്‍ സംഘര്‍ഷം തുടരുന്നു. 38 പ്രധാന ആവശ്യങ്ങള്‍ നിറവേറ്റുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടതിനെ തുടര്‍ന്ന് ആരംഭിച്ച പ്രതിഷേധങ്ങള്‍ അടിച്ചമര്‍ത്താന്‍ പാകിസ്ഥാന്‍ സൈന്യം നടത്തുന്ന വെടിവെയ്പ്പില്‍ നിരവധിപ്പേര്‍ കൊല്ലപ്പെട്ടു. റിപ്പോര്‍ട്ടുകള്‍ പ്രകാരം, മുസാഫറാബാദില്‍ അഞ്ച് പ്രതിഷേധക്കാരും ധീര്‍ക്കോട്ടില്‍ ഏഴുപേരും ദദ്യാളില്‍ രണ്ടുപേരും വെടിയേറ്റ് മരിച്ചു.
മൂന്ന് പോലീസ് ഉദ്യോഗസ്ഥരും കൊല്ലപ്പെട്ടിട്ടുണ്ട്. ഇതുകൂടാതെ, 200-ലധികം ആളുകള്‍ക്ക് പരിക്കേറ്റിട്ടുണ്ട്, ഇവരില്‍ പലരുടെയും നില ഗുരുതരമാണ്. പ്രക്ഷോഭം അടിച്ചമര്‍ത്താനായി പഞ്ചാബില്‍നിന്നും ഇസ്ലാമാബാദില്‍നിന്നും ആയിരക്കണക്കിന് അധിക സൈനികരെയും എത്തിച്ചിട്ടുണ്ട്.
പാകിസ്താനില്‍ താമസിക്കുന്ന കശ്മീരി അഭയാര്‍ത്ഥികള്‍ക്കായി സംവരണം ചെയ്തിട്ടുള്ള പാക് അധീന കശ്മീരിലെ 12 നിയമസഭാ സീറ്റുകള്‍ നിര്‍ത്തലാക്കണമെന്നതാണ് പ്രക്ഷോഭത്തിന്റെ പ്രധാന ആവശ്യം.