ഇസ്ലാമാബാദ്: പാകിസ്ഥാനില്‍ വീണ്ടും സ്‌ഫോടനം. ഒന്‍പത് പേര്‍ കൊല്ലപ്പെട്ടു. നാല് പൊലീസുകാര്‍ക്ക് പേര്‍ക്ക് പരുക്കേറ്റു. പാകിസ്ഥാനിലെ പെഷാവാറിലാണ് സംഭവം. പൊലീസുകാരെ ലക്ഷ്യമിട്ടാണ് ബോംബാക്രണം നടത്തിയതെന്നാണ് സൂചന. വ്യാഴാഴ്ചയാണ് സ്‌ഫോടനം നടന്നതെന്ന് വാര്‍ത്ത ഏജന്‍സിയായ എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്തു.

പൊലീസ് വാഹനങ്ങള്‍ പോകുന്ന വഴിയാണ് ബോംബ് സ്ഥാപിച്ചതെന്ന് അധികൃതര്‍ അറിയിച്ചു. സംഭവത്തിന് പിന്നില്‍ ബലൂചിസ്ഥാന്‍ വിമോചന സേനയാണെന്ന് സംശയിക്കുന്നതായി പൊലീസ് വൃത്തങ്ങള്‍ പറഞ്ഞു. സെപ്റ്റംബര്‍ 30 ന് ബലൂചിസ്ഥാന്റെ തലസ്ഥാനമായ ക്വറ്റയിലെ ഫ്രോണ്ടിയര്‍ കോര്‍പ്‌സ് (എഫ്സി) ആസ്ഥാനത്തിന് സമീപമുണ്ടായ സ്ഫോടനത്തില്‍ 10 പേര്‍ കൊല്ലപ്പെടുകയും 32 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.