ഹെര്‍ഡെക്കെ: ജര്‍മ്മനിയിലെ ഹെര്‍ഡെക്കെ നഗരസഭയുടെ പുതിയതായി തിരഞ്ഞെടുക്കപ്പെട്ട മേയര്‍ ഐറിസ് സ്റ്റാല്‍സര്‍ (57) തന്റെ വീട്ടിനുള്ളില്‍ വെച്ച് കുത്തേറ്റു ഗുരുതരാവസ്ഥയില്‍. തിങ്കളാഴ്ച ഉച്ചയോടെയാണ് സംഭവം. 13-ഓളം കുത്തേറ്റ ഇവരെ ഉടന്‍ ആശുപത്രിയില്‍ എത്തിച്ചു. 15 വയസ്സുള്ള ദത്തുപുത്രനാണ് വീടിനകത്ത് പരിക്കേറ്റ നിലയില്‍ ഇവരെ കണ്ടെത്തിയത്. ഉടന്‍ തന്നെ പൊലീസില്‍ അറിയിക്കുകയായിരുന്നു. പോലീസ് സ്ഥലത്തെത്തി ഐറിസ് സ്റ്റാല്‍സറെ ഹെലികോപ്റ്റര്‍ മാര്‍ഗ്ഗം ആശുപത്രിയിലേക്ക് മാറ്റി. നിലവില്‍ ഇവരുടെ നില അതീവ ഗുരുതരമായി തുടരുകയാണ്. മകനെയും 17 കാരിയായ ദത്തുപുത്രിയെയും ചോദ്യം ചെയ്യാനായി പൊലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്.

സംഭവത്തെ തുടര്‍ന്ന് പോലിസ് ഐറിസ് സ്റ്റാല്‍സറുടെ 15 വയസ്സുള്ള ദത്തുപുത്രനെയും 17 വയസ്സുള്ള ദത്തുപുത്രിയെയും ചോദ്യം ചെയ്യലിനായി കസ്റ്റഡിയിലെടുത്തിട്ടുണ്ട്. വീടിന് പുറത്ത് വെച്ച് മേയറെ പുരുഷന്മാരായ അക്രമികള്‍ ആക്രമിച്ചുവെന്നാണ് മകന്‍ പോലീസിനോട് പറഞ്ഞത്. എന്നാല്‍, കഴിഞ്ഞ വേനല്‍ക്കാലത്ത് ഈ വീട്ടില്‍ നടന്ന ഒരു ഗാര്‍ഹിക പീഡനക്കേസുമായി ബന്ധപ്പെട്ട് 17 വയസ്സുള്ള മകള്‍ക്ക് പങ്കുണ്ടായിരുന്നുവെന്ന് റിപ്പോര്‍ട്ടുകളുണ്ട്.

ഇതുവരെ തിരഞ്ഞെടുപ്പ് കഴിഞ്ഞിട്ട് ഒരാഴ്ചയായതേയുള്ളൂ. ജര്‍മ്മന്‍ ചാന്‍സലര്‍ ഫ്രീഡ്റിച്ച് മെര്‍സ് ഈ ആക്രമണത്തെ 'ഹീനമായ പ്രവര്‍ത്തി'യെന്ന് വിശേഷിപ്പിക്കുകയും കുറ്റകൃത്യത്തിന്റെയും അതിന്റെ പിന്നിലെ കാര്യങ്ങളുടെയും വിശദാംശങ്ങള്‍ വേഗത്തില്‍ കണ്ടെത്തണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. ഹെര്‍ഡെക്കെ നഗരസഭയുടെ ചുമതലയേല്‍ക്കാന്‍ ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെയാണ് ഈ സംഭവം.