- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നദിയിലൂടെ ചീറിപ്പാഞ്ഞ് സൈനിക പോലീസിന്റെ ബോട്ട്; പെട്ടെന്ന് മുന്നിൽ സങ്കടപ്പെടുത്തുന്ന കാഴ്ച; വെടിയേറ്റ് ഒന്ന് നീന്താൻ കൂടി സാധിക്കാൻ പറ്റാതെ മിണ്ടാപ്രാണി; ദൃശ്യങ്ങൾ പുറത്ത്
റിയോ ഡി ജനീറോ: ശക്തമായ ഒഴുക്കുള്ള റിയോ നീഗ്രോ നദിയിൽ വെടിയേറ്റും മറ്റ് മുറിവുകളേറ്റും അവശനിലയിൽ ഒഴുകി നടന്ന ജാഗ്വറിനെ ബ്രസീലിയൻ സൈനിക പോലീസ് അത്ഭുതകരമായി രക്ഷപ്പെടുത്തി. ഇതിന്റെ ദൃശ്യങ്ങൾ സാമൂഹ്യ മാധ്യമങ്ങളിൽ വൈറലായി. ആമസോണിലെ വംശനാശ ഭീഷണി നേരിടുന്ന അപൂർവ ജീവികളിലൊന്നായ ജാഗ്വറിനെയാണ് രക്ഷപ്പെടുത്തിയത്.
രക്ഷാപ്രവർത്തകർക്ക് ലഭിച്ച വീഡിയോയിൽ, ശക്തമായ നദിയിലെ ഒഴുക്കിൽപ്പെട്ട് ജീവൻ നിലനിർത്താൻ പാടുപെടുന്ന ജാഗ്വറിനെ കാണാം. നീന്താൻ പോലും ശേഷിയില്ലാതെ അവശ നിലയിലായിരുന്നു ഇത്. തുടർന്ന് സൈനിക പോലീസ് പ്രത്യേക സുരക്ഷാ ബാഗ് ഉപയോഗിച്ച് ജാഗ്വറിനെ ബോട്ടുമായി ബന്ധിപ്പിച്ച് കരയിലെത്തിച്ചു. ജാഗ്വറിൻ്റെ മുഖത്തും കഴുത്തിലുമായി ഏകദേശം മുപ്പതോളം മുറിവുകൾ കണ്ടെത്തിയിട്ടുണ്ട്. ഇതിൽ ചിലത് വെടിയേറ്റതിൻ്റെതാണെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
ചികിത്സയിലൂടെ ജാഗ്വർ അപകടനില തരണം ചെയ്തതായി അധികൃതർ അറിയിച്ചു. ഈ രക്ഷാപ്രവർത്തനത്തെ അഭിനന്ദിച്ച് നിരവധി പേർ രംഗത്തെത്തി. ജീവൻ രക്ഷിച്ച സൈനിക പോലീസിന് നന്ദി അറിയിച്ച അവർ, ജാഗ്വർ പൂർണ്ണ ആരോഗ്യത്തോടെ ജീവിതത്തിലേക്ക് തിരിച്ചുവരാൻ പ്രാർത്ഥനയോടെ കാത്തിരിക്കുകയാണ്. ജാഗ്വറിന് ഇത്രയധികം മുറിവുകൾ പറ്റാൻ ഇടയായ സാഹചര്യത്തെക്കുറിച്ച് വിശദമായ അന്വേഷണം നടക്കുന്നുണ്ട്.