- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഭാര്യ മരിച്ചപ്പോൾ തോന്നിയ ഏകാന്തത; എല്ലാം മറക്കാൻ വീണ്ടും പ്രണയിച്ച് വിവാഹം; ഒടുവിൽ കുഞ്ഞിന് ജന്മം നൽകി 37-കാരിയായ യുവതി; ഇത് 92 -ാം വയസ്സിൽ അച്ഛനായ ഡോക്ടറുടെ കഥ
മെൽബൺ: 92-ാം വയസ്സിൽ പിതാവ് എന്ന സന്തോഷം അനുഭവിച്ച് ഓസ്ട്രേലിയൻ ഡോക്ടർ ജോൺ ലെവിൻ. അദ്ദേഹത്തിന്റെ 37-കാരിയായ ഭാര്യ ഡോ. യാനിംഗ് ലു ആണ് ഇക്കഴിഞ്ഞ ഫെബ്രുവരിയിൽ ഇവർക്ക് ഗാബി എന്ന മകനെ സമ്മാനിച്ചത്. ഡോ. ലെവിന്റെ മൂന്നാമത്തെ കുട്ടിയാണ് ഗാബി. ഇദ്ദേഹത്തിന്റെ മൂത്തമകനായ 65-കാരൻ ഗ്രെഗ് മോട്ടോർ ന്യൂറോൺ രോഗം ബാധിച്ച് മരിച്ചതിന് അഞ്ച് മാസങ്ങൾക്ക് ശേഷമാണ് ഗാബിയുടെ ജനനം.
ജനറൽ പ്രാക്ടീഷണറും ആന്റി-ഏജിംഗ് മെഡിസിൻ സ്പെഷ്യലിസ്റ്റുമായ ഡോ. ലെവിൻ, 57-ാം വയസ്സിൽ ഭാര്യയെ നഷ്ടപ്പെട്ടതിനു ശേഷമാണ് ഡോ. ലുവിനെ പരിചയപ്പെടുന്നത്. ഭാര്യയുടെ വിയോഗത്തെ തുടർന്നുണ്ടായ ഏകാന്തത മാറ്റാൻ മാൻഡറിൻ ഭാഷ പഠിക്കാൻ ആരംഭിച്ചപ്പോഴാണ് ഡോ. ലു അദ്ദേഹത്തിന്റെ അധ്യാപികയായത്.
പിന്നീട് സൗഹൃദം പ്രണയമായി മാറുകയും 2014-ൽ ഇരുവരും വിവാഹിതരാകുകയും ചെയ്തു. കോവിഡ് കാലം വരെ കുട്ടികളെക്കുറിച്ച് ഇവർ ചിന്തിച്ചിരുന്നില്ല. എന്നാൽ, ഭർത്താവിന് എന്തെങ്കിലും സംഭവിച്ചാൽ അദ്ദേഹത്തിന്റെ സാന്നിധ്യം ലോകത്ത് വേണമെന്ന ആഗ്രഹം ഡോ. ലുവിനുണ്ടായി. ഇതേത്തുടർന്നാണ് ഇവർ ഐവിഎഫ് ചികിത്സയിലൂടെ ഗാബിക്ക് ജന്മം നൽകാൻ തീരുമാനിച്ചത്.
തൻ്റെ പ്രായക്കൂടുതൽ കാരണം പലരും ഗാബിയുടെ മുത്തച്ഛനാണെന്ന് തെറ്റിദ്ധരിക്കുന്നതായി ഡോ. ലെവിൻ പറയുന്നു. എന്നിരുന്നാലും, ഗാബിയുടെ ജനനം തങ്ങൾ രണ്ടുപേർക്കും വലിയ സന്തോഷം നൽകിയതായി ഇരുവരും വ്യക്തമാക്കി.