ന്യൂയോർക്ക്: ന്യൂയോർക്കിലെ പാസ്റ്ററായ പീറ്റർ ഡെബർണി തൻ്റെ സഹോദരൻ്റെ വിവാഹം നടത്തിക്കൊടുത്തതിനെക്കുറിച്ച് പങ്കുവെച്ച എക്സ് (മുൻ ട്വിറ്റർ) കുറിപ്പ് സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയായി. "ഞാൻ എൻ്റെ സഹോദരനെ വിവാഹം കഴിച്ചു" എന്ന് അദ്ദേഹം കുറിച്ചതാണ് ആശയക്കുഴപ്പങ്ങൾക്ക് വഴിവെച്ചത്. ഈ പോസ്റ്റ് ഇതിനകം ഒരു കോടിയിലധികം ആളുകൾ കണ്ടിട്ടുണ്ട്.

ലോംഗ് ഐലൻഡിലെ ലൂഥറൻ ശുശ്രൂഷകനായ പീറ്റർ ഡെബർണി പങ്കുവെച്ച ചിത്രത്തിൽ, വധൂവരന്മാർ പരസ്പരം മോതിരം കൈമാറുന്നതും, അവർക്ക് പിന്നിലായി പാസ്റ്റർ പീറ്റർ ഡെബർണി ബൈബിൾ വായിക്കുന്നതും കാണാം. യഥാർത്ഥത്തിൽ തൻ്റെ സഹോദരൻ്റെ വിവാഹം താൻ നടത്തിക്കൊടുക്കുകയായിരുന്നു അദ്ദേഹം ഉദ്ദേശിച്ചത്. എന്നാൽ, പോസ്റ്റിൽ "ഞാൻ എൻ്റെ സഹോദരനെ വിവാഹം ചെയ്തു" എന്ന് വന്നതോടെയാണ് തെറ്റിദ്ധാരണ ഉടലെടുത്തത്. പലരും ഇത് സഹോദരങ്ങൾ തമ്മിലുള്ള വിവാഹമാണെന്ന് കരുതി ഞെട്ടി.

നിരവധിപ്പേർ പാസ്റ്ററുടെ വ്യാകരണ പിശക് ചൂണ്ടിക്കാട്ടി രംഗത്തെത്തി. യഥാര്‍ത്ഥത്തില്‍ തന്‍റെ സഹോദരന്‍റെ വിവാഹം താന്‍ നടത്തിക്കൊടുത്തു എന്നായിരുന്നു പീറ്റര്‍ ഡെബർണി ഉദ്ദേശിച്ചത്. എന്നാൽ, തൻ്റെ പോസ്റ്റ് കൂടുതൽ രസകരമായതുകൊണ്ടാണ് അങ്ങനെ എഴുതിയതെന്ന് പാസ്റ്റർ മറുപടി നൽകി. ചിലർക്ക് ഈ പ്രയോഗം ഒരു നിമിഷം തെറ്റിദ്ധാരണ ഉണ്ടാക്കിയെന്നും എന്നാൽ പിന്നീട് കാര്യം മനസ്സിലാക്കിയെന്നും പ്രതികരിച്ചു.