- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കല്യാണം കഴിഞ്ഞ നാൾ മുതൽ കുഞ്ഞുങ്ങൾ വേണമെന്ന് സ്വപ്നം കണ്ടിരുന്ന ആ സ്വവർഗദമ്പതികൾ; ഒടുവിൽ മെക്സിക്കോയിൽ വച്ച് തല വര മാറി; വ്യാപക വിമർശനം
തായ്‌വാനിൽ നിന്നുള്ള സ്വവർഗ്ഗ ദമ്പതികളായ ലിയുവും ഭർത്താവ് ലിന്നും വാടക ഗർഭധാരണത്തിലൂടെ നാല് കുഞ്ഞുങ്ങളെ വരവേറ്റ സംഭവം വാർത്തകളിൽ ശ്രദ്ധേയമായി. 2022-ൽ വിവാഹിതരായ ഇവർ കുട്ടികളുണ്ടാകാൻ ആഗ്രഹിക്കുകയും ഇതിനായി അനുയോജ്യമായ വഴി തേടുകയുമായിരുന്നു. ഉക്രെയ്ൻ, കൊളംബിയ തുടങ്ങിയ രാജ്യങ്ങളിൽ അന്വേഷിച്ച ശേഷം, വാടക ഗർഭധാരണത്തിന് ചില പ്രദേശങ്ങളിൽ നിയമസാധുതയുള്ള മെക്സിക്കോയിൽ വെച്ച് കുഞ്ഞുങ്ങൾക്ക് ജന്മം നൽകാൻ അവർ തീരുമാനിച്ചു.
ഒരു അണ്ഡദാതാവിന്റെയും രണ്ട് വാടക അമ്മമാരുടെയും സഹായത്തോടെയാണ് നാല് കുഞ്ഞുങ്ങൾ പിറന്നത്. ഈ പ്രക്രിയകൾ പൂർണ്ണമായും നിയമപരമായിരുന്നുവെന്നും, ജനന സർട്ടിഫിക്കറ്റുകളിൽ തങ്ങളെ രണ്ടുപേരെയും രക്ഷിതാക്കളായി രേഖപ്പെടുത്തിയിട്ടുണ്ടെന്നും ദമ്പതികൾ വ്യക്തമാക്കി.
കുഞ്ഞുങ്ങൾ പിറന്നതിൽ നിരവധിപ്പേർ ആശംസകൾ നേർന്നെങ്കിലും, ദമ്പതികൾക്ക് സാമൂഹിക മാധ്യമങ്ങളിൽ വിമർശനങ്ങളും നേരിടേണ്ടി വന്നു. "ഇത് സ്വാർത്ഥതയാണ്," "സ്ത്രീകളുടെ ഗർഭപാത്രത്തെ ചൂഷണം ചെയ്യലാണ്" എന്നൊക്കെയുള്ള ആരോപണങ്ങളാണ് പലരും പ്രധാനമായും ഉന്നയിച്ചത്.




