വ്യൂസിനും ലൈക്കുകൾക്കും വേണ്ടി ഞെട്ടിക്കുന്ന പ്രവൃത്തികൾ ചെയ്യുന്ന ടിക്ടോക്കർ കീത്ത് കാസ്റ്റിലോക്ക് നേരെ സോഷ്യൽ മീഡിയയിൽ പ്രതിഷേധം ശക്തമാകുന്നു. അമേരിക്കയുടെ വിവിധ ഭാഗങ്ങളിൽ വീടില്ലാതെ തെരുവിൽ കഴിയുന്ന ആളുകൾക്ക് ഇയാൾ വാളുകളും മദ്യക്കുപ്പികളും വിതരണം ചെയ്യുന്നതിന്റെ വീഡിയോകളാണ് പങ്കുവെച്ചത്.

വീഡിയോ വൈറലായതോടെ ഇത് വലിയ വിമർശനങ്ങൾക്ക് കാരണമായി. ഇത് ക്രിമിനൽ കുറ്റമാണെന്നും പൊതുസുരക്ഷയ്ക്ക് ഭീഷണിയാണെന്നും ചൂണ്ടിക്കാട്ടി ഇയാൾക്കെതിരെ നടപടിയെടുക്കണമെന്ന് നിരവധി പേർ കമന്റ് ചെയ്തു. മദ്യവും ആയുധവും നൽകിയവരിൽ മാനസികാരോഗ്യ പ്രശ്നമുള്ളവർ ഉണ്ടാകാമെന്നും ഇത് വലിയ അപകടങ്ങൾക്ക് വഴിവെക്കുമെന്നും വിമർശകർ അഭിപ്രായപ്പെട്ടു.

എന്നാൽ, വിമർശനങ്ങളൊന്നും താൻ കാര്യമാക്കുന്നില്ലെന്നും, വ്യൂസിന് വേണ്ടിയാണ് ഇതെല്ലാം ചെയ്യുന്നത് എന്നും കാസ്റ്റിലോ പ്രതികരിച്ചു.