- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പുറത്ത് 'നീല' പുള്ളികൾ ഉള്ള ഒരു വെറൈറ്റി നീരാളി; കണ്ടപ്പോൾ തന്നെ കൗതുകം; ആളെ കൈയ്യിലെടുത്തതും ജീവന് തന്നെ ഭീഷണിയാകുന്ന കാഴ്ച; രക്ഷപ്പെട്ടത് ജസ്റ്റ് മിസ്സിന്
മനില: ഫിലിപ്പീൻസിൽ അവധിക്കാലം ആഘോഷിക്കുന്നതിനിടെ ബ്രിട്ടീഷ് വിനോദസഞ്ചാരി ആൻഡി മക്കോണൽ അറിയാതെ കയ്യിലെടുത്തത് ലോകത്തിലെ ഏറ്റവും മാരക വിഷമുള്ള നീരാളിയെയാണ്. നീല വളയങ്ങളുള്ള ഈ നീരാളിയെ കണ്ടയുടൻ അതിന്റെ സൗന്ദര്യത്തിൽ ആകൃഷ്ടനായ ആൻഡി, അത് എത്രത്തോളം അപകടകാരിയാണെന്ന് മനസ്സിലാക്കാതെ കൗതുകത്തോടെ കയ്യിലെടുക്കുകയായിരുന്നു. അത് നീന്തിപ്പോകാൻ ശ്രമിച്ചപ്പോഴും ആൻഡി അതിനെ മുറുകെ പിടിക്കാൻ ശ്രമിക്കുന്നത് വീഡിയോയിൽ കാണാം.
അപകടകാരിയാണ് എന്നറിയാതെ നീരാളിയുമായി അയാൾ ഇടപെടുന്നതിന്റെ വീഡിയോ പിന്നീട് സമൂഹമാധ്യമങ്ങളിൽ വൈറലായി. ഈ ദൃശ്യങ്ങൾ കണ്ട് വിദഗ്ധരും നെറ്റിസൺസും ഞെട്ടൽ രേഖപ്പെടുത്തി. കാരണം, ഈ ചെറിയ നീരാളിയുടെ ഒരു കടിയിൽ ഒരു മനുഷ്യനെ നിമിഷങ്ങൾക്കുള്ളിൽ കൊലപ്പെടുത്താൻ കഴിയുന്നത്ര മാരകമായ വിഷമുണ്ട്. ഭാഗ്യവശാൽ, ആൻഡിക്ക് അതിന്റെ കടിയേറ്റില്ല. യാത്രയ്ക്കിടയിൽ പല സാഹസികതകളും ഉണ്ടായിട്ടുണ്ടെങ്കിലും മരണത്തെ ഇത്രയടുത്ത് കണ്ട മറ്റൊരു നിമിഷമില്ലെന്നാണ് സംഭവത്തെക്കുറിച്ച് പിന്നീട് ആൻഡി പ്രതികരിച്ചത്.
ഓസ്ട്രേലിയൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മറൈൻ സയൻസിന്റെ അഭിപ്രായത്തിൽ, ഈ നീരാളികൾ വിഷം പുറപ്പെടുവിക്കാൻ തയ്യാറെടുക്കുമ്പോഴാണ് അവയുടെ ശരീരത്തിലെ നീല നിറം കൂടുതൽ തീവ്രമാകുന്നത്. ലോകത്തിലെ ഏറ്റവും വിഷമുള്ള ജീവികളിലൊന്നിനെ അശ്രദ്ധമായി കൈകാര്യം ചെയ്യുന്ന ഈ വീഡിയോ, വിനോദസഞ്ചാരികൾക്കുള്ള ഒരു വലിയ മുന്നറിയിപ്പാണ്.




