- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കാബൂളിലുണ്ടായ സ്ഫോടനത്തില്‍ ഏഴുപേര്‍ കൊല്ലപ്പെട്ടു; നിരവധി പേര്‍ക്ക് പരിക്ക്: സ്ഫോടനം ചൈനീസ് പൗരന്മാരെ ലക്ഷ്യമിട്ടെന്ന് റിപ്പോര്‍ട്ട്
കാബൂളിൽ സ്ഫോടനം; ഏഴു മരണം

കാബൂള്‍: അഫ്ഗാനിസ്ഥാന്റെ തലസ്ഥാനമായ കാബൂളില്‍ വന്‍ സ്ഫോടനം. ഇന്നലെ ഉണ്ടായ ഉഗ്രസ്ഫോടനത്തില്‍ ഏഴു പേര് കൊല്ലപ്പെട്ടു. നിരവധി പേര്‍ക്ക് പരുക്കേറ്റു. ഒരു കുട്ടിയും നാലു സ്ത്രീകളുമുള്‍പ്പെടെ 20 പേര് ചികിത്സയിലുണ്ടെന്ന് കാബൂളിലെ ആശുപത്രിയെ ഉദ്ധരിച്ച് മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്തു.
ചൈനീസ് പൗരന്മാരെ ലക്ഷ്യമിട്ടായിരുന്നു സ്ഫോടനമെന്നാണ് റിപ്പോര്‍ട്ടുകള്‍. സ്ഫോടനം സ്ഥിരീകരിച്ച താലിബാന് അധികൃതര്‍ എന്നാല്‍ മരണസംഖ്യ പുറത്തുവിട്ടില്ല. ചൈനീസ് പൗരന്മാര് കൊല്ലപ്പെട്ടിട്ടുണ്ടോ എന്നതില്‍ സ്ഥിരീകരണമില്ല.
ഗള്‍ഫറോഷി തെരുവില്‍ ചൈനീസ് റസ്റ്റോറന്റിനു സമീപമുള്ള ഹോട്ടലിലാണ് സ്ഫോടനമുണ്ടായത്. അനവധി വിദേശ പൗരന്മാര് താമസിക്കുന്ന മേഖലയാണിത്. അഫ്ഗാനിസ്ഥാനിലുള്ള ചൈനീസ് പൗരന്മാരെ ലക്ഷ്യമിട്ട് ആസൂത്രിതമായി നടത്തിയ സ്ഫോടനമായിരുന്നുവെന്ന് താലിബാന് അധികൃതര്‍ പറഞ്ഞു. സ്ഫോടനത്തിന്റെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ലെങ്കിലും ഇസ്ലാമിക് സ്റ്റേറ്റ് ഭീകരരില്‍നിന്ന് പ്രചോദനമുള്‍ക്കൊണ്ട് അഫ്ഗാനിസ്ഥാനില്‍ രൂപംകൊണ്ട ഇസ്ലാമിക് സ്റ്റേറ്റ് ഖൊറസാനാണ് ആക്രമണത്തിനു പിന്നിലെന്നാണ് സൂചന.


