- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അഫ്ഗാനിസ്ഥാനില്‍ ശക്തമായ ഭൂചലനം; 5.9 തീവ്രത രേഖപ്പെടുത്തി: എട്ടു പേര്‍ മരിച്ചതായി റിപ്പോര്‍ട്ട്: ഡല്‍ഹിയിലും പഞ്ചാബിലും പ്രകമ്പനം
അഫ്ഗാനിസ്ഥാനില്‍ ശക്തമായ ഭൂചലനം

ന്യൂഡല്‍ഹി: അഫ്ഗാനിസ്ഥാനില്‍ അതിശക്തമായ ഭൂചലനം. 5.9 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ഉണ്ടായത്. ശക്തമായ ഭൂചലനത്തില്‍ എട്ടു പേര്‍ കൊല്ലപ്പെട്ടതായാണ് വിവരം. അഫ്ഗാനിലുണ്ടായ ശക്തമായ ഭൂചലനത്തെത്തുടര്‍ന്ന് ഡല്‍ഹിയിലും ഉത്തരേന്ത്യയുടെ ചില ഭാഗങ്ങളിലും പ്രകമ്പനം അനുഭവപ്പെട്ടു. വെള്ളിയാഴ്ച രാത്രി 9.50ഓടെ രേഖപ്പെടുത്തിയ ഭൂചലനം നോയിഡ, ഛണ്ഡീഗഡ്, പഞ്ചാബ്, ലുധിയാന, ജമ്മുകശ്മീരിലെ പൂഞ്ച്, ശ്രീനഗര്‍, ഉദംപൂര്‍, ഡെറാഡൂണ്‍ തുടങ്ങിയ ഇന്ത്യന്‍ നഗരങ്ങളിലാണ് അനുഭവപ്പെട്ടത്.
ജര്‍മന്‍ റിസര്‍ച്ച് സെന്റര്‍ ഫോര്‍ ജിയോസയന്‍സസ് നല്‍കുന്ന വിവരങ്ങള്‍ അനുസരിച്ച് അഫ്ഗാനിസ്ഥാന്‍-താജിക്കിസ്ഥാന്‍ അതിര്‍ത്തി മേഖലയിലും ഹിന്ദുക്കുഷ് മേഖലയിലുമാണ് 5.9 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ഉണ്ടായത്. ഭൂചലനം പരിഭ്രാന്തി പടര്‍ത്തിയതിനെ തുടര്‍ന്ന് വീടുകളില്‍നിന്നും ഓഫിസ് കെട്ടിടങ്ങളില്‍നിന്നും ആളുകള്‍ പുറത്തേക്കോടി. ഭൂമികുലുക്കം ഏതാനും സെക്കന്‍ഡുകള്‍ നീണ്ടുനിന്നതായും വീട്ടുപകരങ്ങള്‍ അനങ്ങുകയും ചെയ്തതായി ബഹുനില കെട്ടിടങ്ങളിലെ താമസക്കാര്‍ പറയുന്നു.
ഭൂമിക്കടിയില്‍ ഏകദേശം 177 കിലോമീറ്റര്‍ ആഴത്തിലാണ് ഭൂചലനം ഉണ്ടായതെന്ന് കരുതപ്പെടുന്നു. ഡല്‍ഹി-എന്‍സിആര്‍ മേഖലയിലുള്ളവര്‍ക്ക് നേരിയ കുലുക്കം അനുഭവപ്പെട്ടു. മുന്‍കരുതല്‍ എന്ന നിലയില്‍ ചിലര്‍ വീടുകളില്‍ നിന്നും ഓഫിസുകളില്‍ നിന്നും പുറത്തിറങ്ങി. പഞ്ചാബ്, ഹരിയാന ഉള്‍പ്പെടെയുള്ള ഉത്തരേന്ത്യയുടെ മറ്റ് ഭാഗങ്ങളിലും പ്രകമ്പനം അനുഭവപ്പെട്ടു. രാത്രി 9:46 ഓടെ അനുഭവപ്പെട്ട കുലുക്കം ഏതാനും സെക്കന്‍ഡുകള്‍ മാത്രമാണ് നീണ്ടുനിന്നത്.
കാബൂളില്‍ വീട് തകര്‍ന്ന് എട്ടുപേര്‍ കൊല്ലപ്പെടുകയും ഒരു കുട്ടിക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി അഫ്ഗാന്‍ അധികൃതര്‍ അറിയിച്ചു. ഹിന്ദുകുഷ് മേഖലയിലെ പാകിസ്താന്‍-താജിക്കിസ്താന്‍ അതിര്‍ത്തിക്കടുത്തുള്ള അഫ്ഗാനിലെ ബദക്ഷാന്‍ പ്രവിശ്യയാണ് ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രം. ഇസ്ലാമാബാദ്, ഖൈബര്‍ പഖ്തൂന്‍ഖ്വ, പെഷവാര്‍, മറ്റ് പ്രദേശങ്ങള്‍ എന്നിവയുള്‍പ്പെടെ പാകിസ്താനിലെ നിരവധി നഗരങ്ങളിലും ഭൂകമ്പത്തിന്റെ പ്രകമ്പനം അനുഭവപ്പെട്ടു.


