- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
റോഡ് റേജിന്റെ പേരില്‍ ലെസ്റ്ററില്‍ ഇന്ത്യന്‍ വംശജയായ സ്ത്രീയെ കൊന്നു; നിള പട്ടേലിനെ കൊലപ്പെടുത്തിയ ബി എം ഡബ്ല്യു ഡ്രൈവര്‍ ലഹരിക്കേസില്‍ അറസ്റ്റിലായ ആള്
റോഡ് റേജിന്റെ പേരില്‍ ലെസ്റ്ററില്‍ ഇന്ത്യന്‍ വംശജയായ സ്ത്രീയെ കൊന്നു
ലെസ്റ്റര്‍: ഒരു കാര്‍ അപകടത്തെ തുടര്‍ന്ന് പിന്തുടര്‍ന്ന് വന്ന് ഇന്ത്യന്‍ വംശജയായ നിള പട്ടേല്‍ എന്ന 56 കാരിയെ മൈക്കല്‍ ചുവേമീക്ക എന്ന 23 കാരന്‍ കൊന്നു. ലെസ്റ്റര്‍ സിറ്റി സെന്ററില്‍ ഇക്കഴിഞ്ഞ ജൂണ്‍ 24 ന് ഉണ്ടായ സംഭവത്തില്‍ മരണമടഞ്ഞ നിള പട്ടേലിന്റെ ചിത്രം ആദ്യമായി ഇന്നലെ പുറത്തുവിട്ടു. ആക്രമണത്തെ തുടര്‍ന്ന് ഇവരെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും അവര്‍ മരണമടഞ്ഞിരുന്നു. തലക്കേറ്റ ക്ഷതമാണ് മരണ കാരണം എന്നാണ് പ്രാഥമിക നിഗമനം. അറസ്റ്റിലായ ബി എം ഡബ്ല്യു ഡ്രൈവറുടെ പേരില്‍ കൊലപാതക കേസ് ചാര്‍ജ്ജ് ചെയ്തിട്ടുണ്ട്. ഇയാളെ വീഡിയോ കോണ്‍ഫറന്‍സിംഗ് വഴി ലെസ്റ്റര്‍ ക്രൗണ്‍ കോടതിയില്‍ ഹാജരാക്കി.
അപകടകരമാം വിധം വാഹനമോടിച്ചതിനും, വില്‍ക്കുന്നതിനായി ക്ലാസ്സ് ബി മയക്കുമരുന്നുകള്‍ കൈവശം വച്ചതിനും അപകടമുണ്ടാകുന്നതിനു മുന്‍പായി മറ്റൊരിടത്ത് ശരീരത്തില്‍ പരിക്കേല്‍പ്പിച്ചതിനും, പോലീസ് ഉദ്യോഗസ്ഥനെ ആക്രമിച്ചതിനും ഇയാളുടെ പേരില്‍ കേസ് എടുത്തിട്ടുണ്ട്. ജൂണ്‍ 24 ന് ലണ്ടനില്‍ അതിരാവിലെ മറ്റൊരാളെ ആക്രമിച്ച് പരിക്കേല്‍പ്പിച്ചതിനും ഇയാളുടെ പേരില്‍ കേസ് ചാര്‍ജ്ജ് ചെയ്തിട്ടുണ്ട്.
അതേ ദിവസം തന്നെയായിരുന്നു ലെസ്റ്ററിലെ അയില്‍സ്റ്റോണ്‍ റോഡില്‍ വെച്ച് ഇയാള്‍ കാല്‍നടയാത്ര ചെയ്യുകയായിരുന്ന നിള പട്ടേലിനെ ഇയാള്‍ ആക്രമിച്ച് കൊല ചെയ്തത്.