- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മുംബൈ സ്‌ഫോടനത്തിന്റെ സൂത്രധാരന്‍ അബ്ദുല്‍ റഹ്മാന് മാക്കി പാകിസ്താനില്‍ മരിച്ചു; ലശ്കര്‍-ഇ-ത്വയിബ ഭീകരന്റെ അന്ത്യം ലഹോറിലെ ആശുപത്രിയില്‍; മുംബൈ ഭീകരാക്രമണത്തിന് ഫണ്ട് നല്‍കിയത് മാക്കി
മുംബൈ സ്‌ഫോടനത്തിന്റെ സൂത്രധാരന്‍ അബ്ദുല്‍ റഹ്മാന് മാക്കി പാകിസ്താനില്‍ മരിച്ചു
ന്യൂഡല്‍ഹി: മുംബൈ സ്‌ഫോടനത്തിന്റെ സൂത്രധാരന്‍ അബ്ദുല്‍ റെഹ്‌മാന്‍ മാക്കി പാകിസ്താനില്‍ മരിച്ചു. ലശ്കര്‍-ഇ-ത്വയിബയുടെ ഡെപ്യൂട്ടി മേധാവിയായ ഹാഫിസ് അബ്ദുല്‍ റെഹ്‌മാന്‍ മാക്കിയാണ് വെള്ളിയാഴ്ച മരിച്ചു. ഹൃദയാഘാതം മൂലമാണ് മരിച്ചതെന്ന് അന്താരാഷ്ട്ര മാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. കഴിഞ്ഞ ഏതാനും നാളുകളായി പ്രമേഹ സംബന്ധമായ അസുഖങ്ങളെ തുടര്‍ന്ന് ലാഹോറിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഇതിനിടെയാണ് ഹൃദയസ്തംഭനമുണ്ടായത്.
കഴിഞ്ഞ കുറേ ദിവസങ്ങളായി മാക്കി അസുഖം മൂലം ചികിത്സയിലാണ്. ലാഹോറില്‍ സ്വകാര്യ ആശുപത്രിയിലായിരുന്നു പ്രമേഹം മൂലം ഇയാള്‍ ചികിത്സയില്‍ കഴിഞ്ഞിരുന്നത്. മുംബൈ ഭീകരാക്രമണത്തിന് ഇയാള്‍ ഫണ്ട് നല്‍കിയിരുന്നുവെന്നാണ് ആരോപണം. മുംബൈ ഭീകരാക്രമണത്തില്‍ 166 പേര്‍ കൊല്ലപ്പെട്ടിരുന്നു. ഒമ്പത് ഭീകരരും ആക്രമണത്തില്‍ മരിച്ചിരുന്നു. ഭീകരാക്രമണത്തിന് നേതൃത്വം നല്‍കിയ കസബിനെ ജീവനോടെ പിടികൂടുകയും ചെയ്തിരുന്നു. തുടര്‍ന്ന് 2023 ജനുവരിയില്‍ യു.എന്‍ കസബിനെ ആഗോള ഭീകരനായി പ്രഖ്യാപിക്കുകയും ചെയ്തിരുന്നു.
2019 മെയ് 15ന് പാകിസ്താനില്‍ അറസ്റ്റിലായ ലഷ്‌കര്‍ ഭീകരന്‍ ലാഹോറില്‍ വീട്ടുതടങ്കലിലായിരുന്നു. തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്ക് ധനസഹായം നല്‍കിയെന്ന് കണ്ടെത്തിയ പാകിസ്താന്‍ കോടതി ഇയാളെ ശിക്ഷിച്ച് ജയിലിലച്ചു. ആറ് മാസത്തെ തടവിനാണ് ശിക്ഷിച്ചത്. അതിനുശേഷം പാകിസ്താനില്‍ തന്നെ കഴിഞ്ഞിരുന്ന മക്കി ഒളിവുജീവിതത്തിന് സമാനമായി ലോ പ്രഫൈല്‍ കാത്തുസൂക്ഷിക്കുകയായിരുന്നു. 2023ല്‍ മക്കിയെ ആഗോളഭീകരനായി യുഎന്‍ പ്രഖ്യാപിക്കുകയും സ്വത്തുക്കള്‍ മരവിപ്പിക്കുകയും ചെയ്തു. ലഷ്‌കറെ തയിബ തലവന്‍ ഹാഫിസ് സയീദിന്റെ അടുത്ത ബന്ധുവാണ് മക്കി.