പാരിസ്: പാരിസിലെ ചാല്‍സ് ഡി ഗുലെ വിമാനത്താവളത്തില്‍ നിന്നും പറന്നുയര്‍ന്ന വിമാനത്തിലെ യാത്രക്കാരനായിരുന്നു വിമാനയാത്രക്കിടെ ദാരുണാന്ത്യം ഉണ്ടായത്. വിമാനം പറന്നുയര്‍ന്ന് അധികം വൈകാതെ അയാള്‍ക്ക് ദേഹാസ്വസ്ഥ്യം ഉണ്ടാവുകയായിരുന്നു. വിമാനത്തില്‍ ഉണ്ടായിരുന്ന ആരോഗ്യ പ്രവര്‍ത്തകര്‍ അയാള്‍ക്ക് പ്രഥമ ശുശ്രൂഷ നല്‍കി രക്ഷിക്കാന്‍ ശ്രമിച്ചെങ്കിലും അവര്‍ക്ക് അതിനായില്ല.

ചൊവാഴ്ച രാത്രി ബോസ്റ്റണ്‍ ലോഗന്‍ അന്താരാഴ്ട്ര വിമാനത്താവളത്തില്‍ വിമാനമിറങ്ങുമ്പോള്‍, എമര്‍ജന്‍സി വിഭാഗം ജീവനക്കാരുടെ സാന്നിദ്ധ്യമുണ്ടായിരുന്നു. സമയത്ത് ചികിത്സ ലഭിക്കാതെയുള്ള മരണം എന്ന വിഭാഗത്തിലാണ് പോലീസ് ഇത് ഉള്‍പ്പെടുത്തിയിട്ടുള്ളതെങ്കിലും കൂടുതല്‍ വിശദാംശങ്ങള്‍ പുറത്തു വിട്ടിട്ടില്ല. മാത്രമല്ല, മരണമടഞ്ഞ വ്യക്തിയുടെ ബന്ധുക്കളെ വിവരം അറിയിച്ചതിന് ശേഷം മാത്രമെ ഈ വ്യക്തിയുടെ പേരുവിവരങ്ങള്‍ പുറത്തു വിടുകയുമുള്ളു.

ചില മെഡിക്കല്‍ എമര്‍ജന്‍സികള്‍ മൂലം തങ്ങളുടെ എ എഫ് 334 വിമാനത്തില്‍, യാത്രയ്ക്കിടെ ഒരു യാത്രക്കാരന്‍ മരണമടഞ്ഞതായി എയര്‍ ഫ്രാന്‍സും സ്ഥിരീകരിച്ചിട്ടുണ്ട്. ഒരു ഡോക്ടറുടെ സാന്നിദ്ധ്യമില്ലാതെ ആ വ്യക്തിയെ രക്ഷിക്കാങ്കഴിയുമായിരുന്നില്ല എന്നും വിമാനക്കമ്പനി വക്താവ് പറഞ്ഞു.