- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ആട്ടിറച്ചിക്കെതിരെ പ്രതിഷേധവുമായി സസ്യാഹാര പ്രചാരകര്‍; പ്രതിഷേധം ബ്രിട്ടനിലെ സൂപ്പര്‍മാര്‍ക്കറ്റില്‍
ആട്ടിറച്ചിക്കെതിരെ പ്രതിഷേധവുമായി സസ്യാഹാര പ്രചാരകര്‍; പ്രതിഷേധം ബ്രിട്ടനിലെ സൂപ്പര്‍മാര്‍ക്കറ്റില്‍
കെന്റ്: ഈസ്റ്റര്‍ ആട്ടിറച്ചി കഴിക്കുന്നതിനെതിരെ പ്രതിഷേധവുമായി എത്തിയ ഒരു സസ്യാഹാര പ്രചാരകന്റെ കൈയില്‍ ഉണ്ടായിരുന്ന മൈക്ക് ഒരു ഉപഭോക്താവ് പിടിച്ച് വലിച്ചെറിഞ്ഞു. കെന്റ്, കാന്റര്‍ബറിയിലെ അസ്ഡ സൂപ്പര്‍മാര്‍ക്കറ്റിനകത്തായിരുന്നു സംഭവം അരങ്ങേറിയത്. സസ്യാഹാര പ്രചാരകയായ എല്ലാ വൈല്‍ഡ് ആയിരുന്നു ആട്ടിറച്ചി കഴിക്കരുതെന്ന ആഹ്വാനവുമായി എത്തിയത്. ഇതില്‍ കുപിതനായ ഒരു ഉപഭോക്താവാണ് അവരുട്‌ഗ്ഗെ കൈയിലെ മൈക്ക് പിടിച്ചെടുത്ത് നിലത്തെറിഞ്ഞത്.
ഈസ്റ്ററിനുള്ള മാംസാഹാരത്തിനായി മൃഗങ്ങളെ എങ്ങനെയാണ് കൊല്ലുന്നതെന്ന് ഉപഭോക്താക്കള്‍ക്ക് വിവരിച്ചു നല്‍കാന്‍ എത്തിയ സംഘത്തിലെ അംഗമായിരുന്നു എല്ലാ വൈല്‍ഡ്. അതോടൊപ്പം മുട്ട, ക്ഷീരോത്പന്നങ്ങള്‍ എന്നിവ ഉപേക്ഷിക്കുവാനും അവര്‍ ആഹ്വാനം നല്‍കുന്നുണ്ടായിരുന്നു. മൃഗങ്ങളെ കശാപ്പ് ചെയ്യുന്ന പോസ്റ്ററുകള്‍ ഉയര്‍ത്തി സംഘാംഗങ്ങള്‍ നിലകൊണ്ടപ്പോഴായിരുന്നു എല്ല മെഗാഫോണിലൂ്യുടെ സംസാരിക്കാന്‍ ആരംഭിച്ചത്. ഇതാണ് ഉപഭോക്താവിനെ കുപിതനാക്കിയത്.
ഇയാള്‍ എല്ലയുടെ കൈകളില്‍ നിന്നും മെഗാഫോണ്‍ പിടിച്ചു വാങ്ങുമ്പോള്‍ അവരുടെ സംഘത്തിലെ മറ്റ് അംഗങ്ങള്‍ എല്ലയെ പ്രതിരോധിക്കാന്‍ എത്തുന്നുണ്ട്. അവരിലൊരാള്‍ കുപ്;ഇതനായ ഉപഭോക്താവിനോട് ഭ്രാന്താണോ എന്ന് ചോദിക്കുന്നത് ഫേസ്ബുക്കില്‍ പ്രചരിക്കുന്ന വീഡിയോ ദൃശ്യങ്ങളില്‍ കാണാം. എന്നാല്‍, ഈ സംഭവത്തിനു ശേഷവും അവര്‍ പ്രതിഷേധം തുടരുകയായിരുന്നു.