- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പലസ്തീൻ ചലച്ചിത്രശേഖരം നീക്കം ചെയ്ത് 'നെറ്ഫ്ലിക്സ്'; നീക്കം ചെയ്തതിൽ പുരസ്‌കാരങ്ങൾ നേടിയ ചിത്രങ്ങളും; 'ബോയ്‌കോട്ട് 'നെറ്ഫ്ലിക്സ്' ഹാഷ്ടാഗുമായി പ്രതിഷേധം; അൺസബ്‌സ്‌ക്രൈബ് ചെയ്യുന്നവരുടെ എണ്ണത്തിൽ ഗണ്യമായ വർദ്ധനവ്
പലസ്തീൻ ചലച്ചിത്രശേഖരം നീക്കം ചെയ്തതിന് പിന്നാലെ കനത്ത വിമർശനം നേരിടുകയാണ് സ്ട്രീമിങ് പ്ലാറ്റ്‌ഫോമായ നെറ്ഫ്ലിക്സ്. 2021ലാണ് ഫലസ്തീനിയൻ ചലച്ചിത്ര നിർമാതാക്കൾ സംവിധാനം ചെയ്തതും പലസ്തീനിലെ സംഭവവികാസങ്ങൾ തുറന്നുകാട്ടുന്നതുമായ സിനിമകൾ ഉൾപ്പെടുന്ന ഫലസ്തീനിയൻ സ്റ്റോറീസ് എന്ന സിനിമാ ശേഖരം പ്ലാറ്റ്ഫോം പുറത്തുവിട്ടത്.
32 സിനിമകൾ ഉൾപ്പെട്ടിരുന്ന ഫലസ്തീനിയൻ സ്റ്റോറീസ് എന്ന സിനിമാ ശേഖരത്തിൽ നിന്നും 19 സിനിമകളാണ് നിലവിൽ നെറ്റ്ഫ്‌ലിക്‌സ് നീക്കം ചെയ്തിരിക്കുന്നത്. ആഗോള തലത്തിൽ അക്രമങ്ങൾക്കെതിരെയുള്ള പലസ്തീൻ പ്രതിരോധം ഉയർത്തിക്കാട്ടാൻ ലക്ഷ്യമിടുന്ന ഈ ചിത്രങ്ങൾ നീക്കം ചെയ്തതിനു പിന്നിൽ ആസൂത്രിത നീക്കമാണെന്ന് വിമർശനം ഉയർന്ന് വന്നിരുന്നു.
കൂടാതെ നിരവധി മനുഷ്യാവകാശ സംഘടനകളും ഇതിനെ ചോദ്യം ചെയ്തു. എന്നാൽ ലൈസൻസ് കാലഹരണപ്പെട്ടതിനാലാണ് തങ്ങൾ സിനിമകൾ നീക്കം ചെയ്തതെന്നാണ് നെറ്ഫ്ലിക്സ്സിന്റെ വാദം.
എന്നാൽ നെറ്ഫ്ലിക്സ്സിന്റെ പ്രതികരണം വരുന്നതിനിടയിൽ 'ബോയ്‌കോട്ട് നെറ്റ്ഫ്‌ലിക്‌സ്' ഹാഷ്ടാഗുകൾ സജീവമാകുന്നതിനൊപ്പം 'നെറ്റ്ഫ്‌ലിക്‌സ് വംശഹത്യാ അനുകൂലി' എന്ന വിമർശനവും വൻതോതിൽ പ്രചരിക്കുന്നുണ്ട്. സമൂഹമാധ്യമങ്ങളിലെ വിമർശനത്തിന് പിന്നാലെ നെറ്റ്ഫ്‌ലിക്‌സ് അൺസബ്‌സ്‌ക്രൈബ് ചെയ്യുന്നവരുടെ എണ്ണത്തിലും ഗണ്യമായ വർധനവുണ്ടായിട്ടുണ്ട്.
2002 ലെ കാൻ ജൂറി പ്രൈസ് നേടിയ "ദി ടിവൈൻ ഇന്റെർവെൻഷൻ," "സാൾട്ട് ഓഫ് ദി സീ", "3000 നൈറ്റ്സ്" എന്നിവയുൾപ്പെടെ നിരവധി സിനിമകൾ നെറ്റ്ഫ്ലിക്സ് സ്‌ട്രീമിംഗ് അവസാനിപ്പിച്ചിരുന്നു.
കൂടാതെ അന്താരാഷ്ട്ര ചലചിത്രമേളകളിൽ പുരസ്‌കാരങ്ങൾ നേടിയ മറ്റ് നിരവധി ചിത്രങ്ങളും നീക്കിയവയിൽ ഉൾപെടുന്നുണ്ട്. റാണി മസ്സൽഹയുടെ 'ജിറഫാദ', ജസീക്ക ഹാബിയുടെ 'മാർസ് അറ്റ് സൺറൈസ്', എലിയ സുലൈമാന്റെ 'ഡിവൈൻ ഇന്റെർവെൻഷൻ', ആൻമരി ജസീറിന്റെ മഹ്ദി ഫ്ലീഫെലിൻ്റെ “എ മാൻ റിട്ടേൺഡ്”, ആൻമേരി ജാസിറിൻ്റെ “ലൈക്ക് 20 ഇംപോസിബിൾസ്”, മെയ് ഒഡെയുടെ “ദി ക്രോസിംഗ്”, ഫറാ നസ്ബുൾസിയുടെ 'ദ പ്രസന്റ്' എന്നിവ ഈ സിനിമകളിൽ ഇതിൽ പെടും.
ഇവ കൂടാതെ അഭയാർഥി ക്യാമ്പിലെ ജീവിതം രണ്ട് കുട്ടികളുടെ കണ്ണിലൂടെ ചിത്രീകരിക്കുന്ന മായ് മസ്രി സംവിധാനം ചെയ്ത 'ചിൽഡ്രൻ ഓഫ് ഷാതില' ഉൾപ്പെടെയുള്ള ചിത്രങ്ങൾ നെറ്റ്ഫ്‌ലിക്‌സ് നീക്കിയിട്ടുണ്ട്. '200 മീറ്റേഴ്‌സ്', 'ഇബ്രാഹിം എ ഫേറ്റ് ടു ഡിഫൈൻ' എന്നീ രണ്ട് സിനിമകൾ മാത്രമാണ് നിലവിൽ ശേഖരത്തിലുള്ളത്.
ഫ്രീഡം ഫോർവേഡ് ഉൾപ്പെടെ 35 മനുഷ്യാവകാശ സംഘടനകൾ നെറ്റ്ഫ്ലിക്സ് സിഇഒ റീഡ് ഹേസ്റ്റിംഗ്സിന് നടപടിക്കെതിരെ വിശദീകരണം ആവശ്യപ്പെട്ട് എഴുതിയ തുറന്ന കത്ത് എഴുതിയിരുന്നു. കൂടാതെ നീക്കം ചെയ്ത ചിത്രങ്ങൾ വീണ്ടു ഉൾപ്പെടുത്തണമെന്നും ആവശ്യപ്പെടുന്നു.