- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സുന്ദരിയായ ഭാര്യയെ കുറ്റം പറഞ്ഞിട്ടെന്താ കാര്യം? യുവതിയുമായി റൂണി ഹോട്ടല്‍ മുറിയിലേക്ക് പോകുന്ന ദൃശ്യങ്ങള്‍ വൈറല്‍
ലണ്ടന്‍: ഐ ആം എ സെലിബ്രിറ്റി ഷോയിലൂടെ അടുത്തിടെ മാധ്യമങ്ങളുടെ തലക്കെട്ടിലെത്തിയ കോളിന് ആശങ്കയുണ്ടാക്കുന്ന വീഡിയോയാണ് ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്നത്. മുന്‍ ഫുട്‌ബോള്‍ താരം കൂടിയായ ഭര്‍ത്താവ് വയ്ന്‍ റൂണി ഒരു അജ്ഞാത വനിതക്കൊപ്പം തന്റെ അപ്പാര്‍ട്ട്‌മെന്റിലേക്ക് കയറി പോകുന്ന വീഡിയോയാണ് ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്നത്. എക്സില്‍ ഇതിനോടകം തന്നെ 20 ലക്ഷത്തിലധികം പേര്‍ കണ്ട വീഡിയോയില്‍, ട്രാക്ക് സ്യൂട്ടും ബേസ്‌ബോള്‍ ക്യാപും അണിഞ്ഞ റൂണി വാതില്‍ തുറക്കുന്ന ദൃശ്യമാണ് ഉള്ളത്. സമീപത്ത് ഒരു യുവതിയെയും കാണാം.
പിന്നീട് റൂണി വാതില്‍ തുറന്ന് അകത്തു കയറുന്നതും വീഡിയോയില്‍ ഉണ്ട്. എന്നാല്‍ കൂടെയുള്ള സ്ത്രീയുടെ മുഖം വീഡിയോയില്‍ വ്യക്തമല്ല. മുന്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് താരം, ടീമിന്റെ പരിശീലകനായി ചുമതലയേറ്റതു മുതല്‍, ഡെവന്‍ നഗരത്തില്‍ വാടകക്ക് എടുത്ത ഫ്‌ലാറ്റിലാണ് താമസം. ചെഷയറിലാണ് റൂണിക്ക് സ്വന്തം വീടുള്ളത്. ആറ് കിടപ്പു മുറികളുള്ള ഒരു ആഡംബര വസതിയാണിത്. നഗരത്തിലെ നൈറ്റ് ലൈഫില്‍ പതിവുകാരനാണ് ഈ മുന്‍ ഫുട്‌ബോള്‍ താരമെന്നും ചില റിപ്പോര്‍ട്ടുകള്‍ പറയുന്നു.
വീട്ടില്‍ നിന്നും അകന്നുള്ള റൂണിയുടെ ഈ ബാച്ചിലര്‍ ശൈലിയിലുള്ള ജീവിതം ഭാര്യ കോളിനെ ആശങ്കയിലാഴ്ത്തുന്നുണ്ട് എന്നും ചില റിപ്പോര്‍ട്ടുകള്‍ പുറത്തു വരുന്നുണ്ട്. രാത്രികാല കറക്കത്തിനിടെ റൂണി ഒരു പബ്ബില്‍ വനിതകളുടെ ഒരു സംഘത്തിനൊപ്പം ഇരിക്കുന്ന ചിത്രവും അടുത്തിടെ പുറത്തു വന്നിരുന്നു.