- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
555.2 കിലോഗ്രാം തൂക്കമുള്ള മത്തങ്ങ വളർത്തി; അതിൽ ഒരു തോണിയുണ്ടാക്കി തുഴഞ്ഞത് 73 കിലോമീറ്റർ ദൂരം; ഗിന്നസ് വേൾഡ് റെക്കോർഡ്‌സിൽ ഇടം നേടി 46കാരൻ
വാഷിങ്ടൺ ഡി.സി: മത്തങ്ങ ഉപയോഗിച്ച് നിർമ്മിച്ച തോണിയെ പറ്റി കേട്ടിട്ടുണ്ടോ? അത്ഭുതം തോന്നുമായിക്കാം എന്നാൽ അങ്ങനെയുണ്ടാക്കിയൊരു തോണിയുടെ ഗിന്നസ് വേൾഡ് റെക്കോർഡ്‌സിൽ ഇടം നേടിയിരിക്കുകയാണ് അമേരിക്കക്കാരനായ ഗാരി ക്രിസ്റ്റെൻസൻ. മത്തങ്ങാത്തോണിയിൽ ഗാരി തുഴഞ്ഞത് 73 കിലോമീറ്റർ ദൂരമാണ്. 555.2 കിലോഗ്രാം തൂക്കമുള്ള മത്തങ്ങയിലായിരുന്നു ഗാരി തോണി നിർമിച്ചത്.
ഭീമൻ മത്തങ്ങകൾ വളർത്തിയെടുക്കുന്നതിൽ 2011 മുതലായിരുന്നു ഗാരി ക്രിസ്റ്റെൻസനിൽ താൽപര്യം കാണിച്ചു തുടങ്ങിയത്. കൂറ്റൻ മത്തങ്ങകൾ വളർത്തിയതോടെ അതിൽ ഒരു തോണിയുണ്ടാക്കണമെന്നത് പിന്നീട് അദ്ദേഹത്തിന്‍റെ സ്വപ്നമായി. ഈ വർഷം ശരിയായ വലുപ്പമുള്ള ഒരു മത്തങ്ങ വളർത്തിയ ശേഷം അതിൽ തോണിയുണ്ടാക്കാൻ ക്രിസ്റ്റെൻസൻ തീരുമാനിക്കുകയായിരുന്നു. 555.2 കിലോഗ്രാം ഭാരമുണ്ടായായിരുന്ന മത്തങ്ങക്ക് 429.26 സെന്‍റിമീറ്റർ ചുറ്റളവുണ്ടായിരുന്നു.
ഒടുവിൽ ഒക്ടോബർ 11ന് ഒരു പൂർണ വളർച്ചയെത്തിയ ഒട്ടകത്തിന്റെ ഭാരമുള്ള മത്തങ്ങയുടെ ഉൾവശം ക്രിസ്റ്റെൻസൻ തുരന്ന് തോണിയുടെ രൂപത്തിലാക്കി. 'പംകി ലോഫ്സ്റ്റർ' എന്നായിരുന്നു തന്‍റെ മത്തങ്ങാത്തോണിക്ക് പേരിട്ടത്. തോണിയിൽ ഒരു കാമറയും ഘടിപ്പിച്ച് 46കാരൻ റെക്കോഡ് യാത്രക്കിറങ്ങി. ട്രെയിലറിലാണ് തന്റെ മത്തങ്ങാത്തോണി ഹാമിൽട്ടൺ ദ്വീപിലേക്ക് ക്രിസ്റ്റെൻസൻ എത്തിച്ചത്.
ശേഷം കൊളംബിയ നദിയിലിറക്കി. മൂന്ന് ഘട്ടമായാണ് ക്രിസ്റ്റെൻസൻ യാത്ര പൂർത്തിയാക്കിയത്. 63 കിലോമീറ്ററായിരുന്നു മത്തങ്ങാത്തോണിയിൽ ഇതുവരെ ഏറ്റവും ദൂരം തുഴഞ്ഞതിനുള്ള റെക്കോഡ്. ഇത് മറികടന്ന ഇദ്ദേഹം 73 കിലോമീറ്റർ പൂർത്തിയാക്കി. എന്നാൽ ക്രിസ്റ്റെൻസന്റെ റെക്കോർഡിലേക്കുള്ള യാത്ര അത്ര സുഖകരമായിരുന്നില്ല. പ്രാരംഭ ഘട്ടത്തിൽ തന്നെ ശക്തമായ കാറ്റും ഒഴുക്കും തുഴച്ചിലിനെ ബാധിച്ചിരുന്നു. എങ്കിലും തന്റെ ലക്ഷ്യത്തിൽ നിന്നും പിന്നോട്ട് മാറാൻ തയ്യാറാകാത്ത ക്രിസ്റ്റെൻസൻ വിജയകരമായി തന്റെ യാത്ര പൂർത്തിയാക്കുകയായിരുന്നു.