- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഷൈബാ എണ്ണപ്പാടം ലക്ഷ്യമിട്ട് വന്ന 21 ഡ്രോണുകള്‍ തകര്‍ത്തു; മൂന്ന് ബാലിസ്റ്റിക് മിസൈലുകളും തടഞ്ഞ് സൗദി
ഷൈബാ എണ്ണപ്പാടം ലക്ഷ്യമിട്ട് വന്ന 21 ഡ്രോണുകള്‍ തകര്‍ത്തു; മൂന്ന് ബാലിസ്റ്റിക് മിസൈലുകളും തടഞ്ഞ് സൗദി

X
റിയാദ്: സൗദിയുടെ റുബ് അല്‍ ഖാലി മരുഭൂമി പ്രദേശത്തെ ഷൈബാ എണ്ണപ്പാടം ലക്ഷ്യമിട്ട് വന്ന 21 ഡ്രോണുകള്‍ വ്യോമ പ്രതിരോധ സംവിധാനം നശിപ്പിച്ചതായി സൗദി പ്രതിരോധ മന്ത്രാലയം അറിയിച്ചു. ഷൈബാ എണ്ണപ്പാടത്തിലേക്ക് നീങ്ങിയ നാല് ഡ്രോണുകള്‍ ആദ്യം തന്നെ തടഞ്ഞ് നശിപ്പിച്ചു. തുടര്‍ന്ന് നടന്ന ആക്രമണശ്രമത്തിലാണ് മറ്റു ഡ്രോണുകളും തകര്‍ത്തതെന്ന് പ്രതിരോധ മന്ത്രാലയ വക്താവ് മേജര്‍ ജനറല്‍ തുര്‍ക്കി അല്‍ മാലികി അറിയിച്ചു.
അതേസമയം പ്രിന്‍സ് സുല്‍ത്താന്‍ വ്യോമസേനാ താവളം ലക്ഷ്യമിട്ട് വിക്ഷേപിച്ച മൂന്ന് ബാലിസ്റ്റിക് മിസൈലുകളും സൗദി വ്യോമ പ്രതിരോധ സംവിധാനം തടഞ്ഞ് നശിപ്പിച്ചതായും അല്‍ മാലികി വ്യക്തമാക്കി. വെള്ളിയാഴ്ച അല്‍ ഖര്‍ജ് ഗവര്‍ണറേറ്റിന്റെ കിഴക്കുഭാഗത്ത് എത്തിയ ഒരു ക്രൂയിസ് മിസൈലും സൗദി വ്യോമ പ്രതിരോധം തടഞ്ഞ് നശിപ്പിച്ചിരുന്നു.
Next Story


