- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തോക്ക് ചൂണ്ടി സൈക്കിള്‍ മോഷ്ടിച്ച 15-കാരനെ വെടിവച്ച് കൊന്നു പോലീസ്; തോക്ക് താഴെ ഇടാനുള്ള പോലീസിന്റെ ആവശ്യം നിരസിച്ചതോടെ വെടിയുതിര്‍ക്കല്‍
തോക്ക് ചൂണ്ടി സൈക്കിള്‍ മോഷ്ടിച്ച 15-കാരനെ വെടിവച്ച് കൊന്നു പോലീസ്
റോട്ടന്‍ഡാം: തോക്ക് ചൂണ്ടി സൈക്കിള്‍ മോഷ്ടിക്കാന്‍ ശ്രമിച്ച 15 കാരനെ നെതര്‍ലന്‍ഡ്‌സില്‍ പോലീസ് വെടിവെച്ചു കൊന്നു. റോട്ടസൃഡാമിനടുത്തുള്ള ഒരു ചെറു പട്ടണത്തിലെ, മെക് ഡൊണാള്‍ഡ്‌സിന്റെ ഔട്ട്‌ലെറ്റിന് മുന്‍പിലായിരുന്നു സംഭവം നടന്നത്. ജെറിസണ്‍ എന്ന 15 കാരന്‍ കൈയില്‍ തോക്കുമായി മോഷ്ടിച്ച സൈക്കിളില്‍ രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടയിലായിരുന്നു വെടിയേറ്റത്. നിര്‍ത്താന്‍ പലവുരു പറഞ്ഞിട്ടും സൈക്കിള്‍ നിര്‍ത്താത്തതിനാലായിരുന്നു വെടിവെച്ചതെന്ന് റോട്ടര്‍ഡാം പോലീസ് വൃത്തങ്ങളെ ഉദ്ധരിച്ചു കൊണ്ട് ഡച്ച് മാധ്യമമായ ഡെ ടെലെഗ്രാഫ് റിപ്പോര്‍ട്ട് ചെയ്യുന്നു.
ഓഫ് ഡോഡ് ബൈസൈക്കിളിന്റെ ഉടമയെ തോക്കിന്‍ തുമ്പില്‍ നിര്‍ത്തിയാണ് ജെറിസണ്‍ സൈക്കിള്‍ മോഷ്ടിച്ചതെന്ന് പോലീസ് പറയുന്നു. വൈകിട്ട് ഏകദേശം നാലര മണിയോടെയായിരുന്നു സംഭവം. പിന്നീട് മെക് ഡൊണാള്‍ഡ് ലക്ഷ്യമാക്കി വന്ന ഈ കൗമാരക്കാരന്റെ കൈകളില്‍ അപ്പോഴും തോക്കുണ്ടായിരുന്നു. അതിനിടയില്‍ ഇയാളെ തടയാന്‍ പോലീസ് ശ്രമിച്ചെങ്കിലും തടസ്സങ്ങള്‍ തട്ടിനീക്കി മുന്നോട്ട് പോയതോടെയാണ് പോലീസ് വെടിവെച്ചത്.