- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
സ്റ്റീവ് ജോബ്സിന്റെ പാദമുദ്ര പതിഞ്ഞ ചെരിപ്പിന് റെക്കോർഡ് വില; ബിർകെൻസ്റ്റോക്സിന്റെ ബ്രൗൺ നിറത്തിലുള്ള ചെരിപ്പ് ലേലത്തിൽ പോയത് 1.77 കോടിക്ക് ; ലേലത്തിന് വച്ചത് എഴുപതുകളുടെ മധ്യത്തിൽ ജോബ്സ് പതിവായി ഉപയോഗിച്ച ചെരുപ്പ്
ലൊസാഞ്ചലസ്: ആപ്പിൾ സഹസ്ഥാപകൻ സ്റ്റീവ് ജോബ്സ് ഉപയോഗിച്ചിരുന്ന ചെരിപ്പിന് ലേലത്തിൽ ലഭിച്ചത് 2.20 ലക്ഷം ഡോളർ (ഏകദേശം 1.77 കോടി രൂപ). എഴുപതുകളുടെ മധ്യത്തിൽ ജോബ്സ് പതിവായി ഉപയോഗിച്ച, ജർമൻ ഷൂ നിർമ്മാതാക്കളായ ബിർകെൻസ്റ്റോക്സിന്റെ ബ്രൗൺ നിറത്തിലുള്ള ചെരിപ്പിലാണ് ജൂലിയൻസ് ഓക്ഷൻസ് സംഘടിപ്പിച്ച ലേലത്തിൽ റെക്കോർഡ് വില പതിഞ്ഞത്.
കോർക്കും ചണവും ചേർന്നു നിർമ്മിച്ച ചെരിപ്പിൽ സ്റ്റീവ് ജോബ്സിന്റെ പാദമുദ്ര പ്രകടമായിരുന്നു. ലേലക്കാർ പ്രതീക്ഷിച്ച വില 60,000 80,000 ഡോളർ ആയിരുന്നു. എന്നാൽ, അജ്ഞാതനായ ലേലക്കാരൻ 1.77 കോടി മുടക്കി ചെരിപ്പും അതോടൊപ്പം തയാറാക്കിയ സവിശേഷ എൻഎഫ്ടിയും (നോൺ ഫൻജിബിൾ ടോക്കൺ) സ്വന്തമാക്കി.
ജോബ്സും സ്റ്റീവ് വോസ്നിയാക്കും ചേർന്ന് 1976ലാണ് കലിഫോർണിയയിലെ ലൊസ് ആൾട്ടോസിൽ ആപ്പിൾ സ്ഥാപിച്ചത്. അർബുദ ബാധയെത്തുടർന്ന് 2011ൽ ആയിരുന്നു ജോബ്സിന്റെ മരണം.
മറുനാടന് മലയാളി ബ്യൂറോ