ലണ്ടന്‍: യുവതിയെ തട്ടിക്കൊണ്ടു പോയി ലൈംഗിക അടിമയാക്കി ഉപയോഗിച്ച അഫ്ഗാന്‍ പൗരനും അയാളുടെ മൂന്ന് സുഹൃത്തുക്കളും ഇരയുടെ വയറില്‍ പീഢകന്റെ പേര് പച്ചകുത്തി. 2023 ല്‍ അന്ന് 21 വയസ്സുണ്ടായിരുന്ന ഇരയെ , അവരുടെ മുന്‍ കാമുകനായ ജാസര്‍ എ എന്ന് അറിയപ്പെടുന്ന അഫ്ഗാന്‍കാരനാണ് തട്ടിക്കൊണ്ടു പോയി ദിവസങ്ങളോളം ബലാത്സംഗത്തിന് വിധേയയാക്കീയത്. ആഗസ്റ്റ് 23 ന് കത്തിചൂണ്ടി ഭീഷണിപ്പെടുത്തിയാണ് ഈ യുവതിയെ ജാസറും കൂട്ടരും തട്ടിക്കൊണ്ടു പോയത്.

യുവതിയെ നേരെ ഒരു ടാറ്റു പാര്‍ലറിലെക്കാണ് അവര്‍ കൊണ്ടുപോയത്. അവിടെ വെച്ച് മുന്‍ കാമുകന്റെ വിളിപ്പേരായ എല്യാസ് എന്നത് തന്റെ വയറില്‍ പച്ചകുത്തിയതായും യുവതി പറയുന്നു. വളരെ ആഴത്തിലാണ് പച്ച കുത്തിയിരിക്കുന്നതെന്നും ലേസര്‍ ചികിത്സയിലൂടെ അത് നീക്കം ചെയ്യാന്‍ ഒന്നിലധികം തവണ താന്‍ ശ്രമിച്ചെങ്കിലും വിജയിച്ചില്ല എന്നും നഴ്സ് ആയ യുവതി ഹാംബര്‍ഗ് കോടതിയില്‍ വിചാരണയ്ക്കിടെ പറഞ്ഞു. വലിയ അക്ഷരങ്ങളില്‍ പച്ചകുത്തിയത് യുവതി കോടതിയെ കാണിക്കുകയും ചെയ്തു.

പച്ചകുത്തിയതിന് ശേഷം യുവതിയെ, അവരുടെ തന്നെ അപ്പാര്‍ട്ട്‌മെന്റില്‍ കൊണ്ടുപോയായിരുന്നു ജാസെര്‍ തുടര്‍ച്ചയായി പീഢിപ്പിച്ചത്. ബലാത്സംഗത്തിനു പുറമെ മര്‍ദ്ധിക്കുകയും തൊഴിക്കുകയും എല്ലാം ചെയ്തു. മാത്രമല്ല, നഗ്‌നയാക്കി ചിത്രങ്ങള്‍ എടുക്കുകയും ചെയ്തതായി അവര്‍ കോടതിയില്‍ പറഞ്ഞു. ഏഴു ദിവസത്തോളം പീഢനം തുടര്‍ന്നു. പിന്നീട് സ്വാറ്റ് ടീം അപ്പാര്‍ട്ട്‌മെന്റില്‍ ഇരച്ചു കയറി യുവതിയെ മോചിപ്പിക്കുകയായിരുന്നു. ജാസെറിനെ ഒന്‍പത് വര്‍ഷത്തെ തടവിനാണ് കോടതി ശിക്ഷിച്ചത്.