- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് നയ ഉപദേശകനായി ഇന്ത്യന്‍ അമേരിക്കന്‍ സംരംഭകനെ നിയമിച്ച് ട്രംപ്; ശ്രീറാം കൃഷ്ണനെ മൈക്രോസോഫ്റ്റ്, ഫേസ്ബുക്ക് ടീമുകളെ മുമ്പ് നയിച്ച വ്യക്തി
ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് നയ ഉപദേശകനായി ഇന്ത്യന്‍ അമേരിക്കന്‍ സംരംഭകനെ നിയമിച്ച് ട്രംപ്
വാഷിംങ്ടണ്‍: ട്രംപ് ടീമില്‍ നിരവധി ഇന്ത്യന്‍ വംശജരെ ഉള്‍പ്പെടുത്തിയരുന്നു. ആ ടീമിലേക്ക് പുതിയൊരു ആള്‍ കൂടി എത്തുന്നു. ഇന്തോ-അമേരിക്കന്‍ സംരംഭകനും വെഞ്ച്വര്‍ ക്യാപിറ്റലിസ്റ്റും എഴുത്തുകാരനുമായ ശ്രീറാം കൃഷ്ണനെ യു.എസിന്റെ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് നയ ഉപദേശകനായി നിയമിച്ചു. ട്രംപാണ് ഇക്കാര്യം അറിയിച്ചത്.
'വൈറ്റ് ഹൗസ് ഓഫിസ് ഓഫ് സയന്‍സ് ആന്‍ഡ് ടെക്നോളജി പോളിസി'യില്‍ എ.ഐയുടെ സീനിയര്‍ പോളിസി ഉപദേശകനായി ശ്രീറാം കൃഷ്ണന്‍ സേവനമനുഷ്ഠിക്കും. മൈക്രോസോഫ്റ്റ്, ട്വിറ്റര്‍, യാഹൂ, ഫേസ്ബുക്ക്, സ്‌നാപ്പ് എന്നിവയില്‍ മുമ്പ് ടീമുകളെ നയിച്ചിട്ടുള്ള കൃഷ്ണന്‍, വൈറ്റ് ഹൗസ് എഐ & ക്രിപ്‌റ്റോ മേധാവിയായി വരുന്ന ഡേവിഡ് ഒ.സാക്‌സിനൊപ്പമായിരിക്കും പ്രവര്‍ത്തിക്കുക.
ഡേവിഡ് സാക്സുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന ശ്രീറാം എ.ഐയില്‍ അമേരിക്കന്‍ മേധാവിത്തം തുടര്‍ന്നും ഉറപ്പാക്കുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിക്കും. പ്രസിഡന്റിന്റെ ശാസ്ത്ര സാങ്കേതിക വിദ്യയുടെ 'കൗണ്‍സില്‍ ഓഫ് അഡൈ്വസേഴ്സു'മായും ചേര്‍ന്ന് പ്രവര്‍ത്തിക്കും.
സര്‍ക്കാറിലുടനീളം എ.ഐ നയം രൂപപ്പെടുത്താനും ഏകോപിപ്പിക്കാനും സഹായിക്കുകയും ചെയ്യും - നിയമനം പ്രഖ്യാപിച്ചുകൊണ്ട് ട്രംപ് പറഞ്ഞു. വിന്‍ഡോസ് അസ്യൂറിന്റ സ്ഥാപക അംഗമായാണ് ശ്രീറാം മൈക്രോസോഫ്റ്റില്‍ തന്റെ കരിയര്‍ ആരംഭിച്ചത്.