ഗാറ്റ്വിക്ക്: റണ്‍വേയില്‍ തൊടാന്‍ സെക്കന്റുകള്‍ മാത്രം ബാക്കി നില്‍ക്കെ ആടിയുലഞ്ഞ ഈസിജെറ്റ് വിമാനം ഭീതി പടര്‍ത്തിക്കൊണ്ട് വീണ്ടും പറന്നുയര്‍ന്നു. എയര്‍ബസ് എ 320 വിമാനം, മഡേരിയ വിമാനത്താവളത്തില്‍ കൊടുങ്കാറ്റില്‍ ആടിയുലയുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നു. ശ്വാസമടക്കിപ്പിടിച്ച് ആ കാഴ്ചകണ്ടു നില്‍ക്കുന്നവരെയും ദൃശ്യത്തില്‍ കാണാം. യു 21869 വിമാനം റണ്‍വേയിലേക്ക് ഏതാനും മീറ്ററുകള്‍ മാത്രം അവശേഷിക്കുമ്പോഴാണ് കാറ്റില്‍ പെട്ട് ലാന്‍ഡിംഗ് അസാധ്യമെന്ന് മനസ്സിലാക്കി പറന്നുയര്‍ന്നത്.

ഇറങ്ങാന്‍ സാധ്യമല്ലെന്ന് മനസ്സിലാക്കിയ ഉടനെ പൈലറ്റ് വിമാനം ഉയരത്തിലേക്ക് പറത്തുകയായിരുന്നു. ഇക്കഴിഞ്ഞ മാര്‍ച്ച് 19 ന് ആയിരുന്നു സംഭവം നടന്നത്. യൂട്യൂബില്‍ ഈ വീഡിയോ ഇതിനോടകം തന്നെ 3 ലക്ഷത്തിലധികം പേര്‍ കണ്ടുകഴിഞ്ഞു. ചിലര്‍ ഈ വീഡിയോയുടെ ആധികാരികത ചോദ്യം ചെയ്യുന്നുണ്ടെങ്കിലും, ഈ കാഴ്ച നേരില്‍ കണ്ടവര്‍ അത് സാക്ഷ്യപ്പെടുത്തുകയാണ്.