- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നെതര്‍ലന്‍ഡ്‌സില്‍ മ്യൂസിയത്തിന്റെ വാതില്‍ സ്‌ഫോടക വസ്തുക്കള്‍ ഉപയോഗിച്ചു തകര്‍ത്ത് മോഷണം; 2,500 വര്‍ഷം പഴക്കമുള്ള സ്വര്‍ണ ഹെല്‍മെറ്റ് മോഷ്ടിച്ചു
2,500 വര്‍ഷം പഴക്കമുള്ള സ്വര്‍ണ ഹെല്‍മെറ്റ് മോഷ്ടിച്ചു
ആംസ്റ്റര്‍ഡാം: വടക്കന്‍ നെതര്‍ലന്‍ഡ്‌സില്‍ മ്യൂസിയത്തില്‍ നിന്ന് പുരാതനമായ സ്വര്‍ണഹെല്‍മെറ്റ് മോഷ്ടിച്ചു. മ്യൂസിയത്തിന്റെ വാതില്‍ സ്‌ഫോടനത്തില്‍ തകര്‍ത്ത ശേഷമാണ് സ്വര്‍ണത്തലപ്പാവും മറ്റു ചില പുരാവസ്തുക്കളും അക്രമികള്‍ മോഷ്ടിച്ചത്. 2500 വര്‍ഷത്തോളം പഴക്കമുള്ള തലപ്പാവ് റൊമാനിയയില്‍ നിന്നാണ് കണ്ടെത്തിയത്. ഞായറാഴ്ച പ്രാദേശിക സമയം 3.45 ഓടെയാണ് അസെനിലുള്ള ഡ്രെന്റ്‌സ് മ്യൂസിയത്തിലാണ് മോഷണം നടന്നത്.
അക്രമികള്‍ മ്യൂസിയത്തിന്റെ വാതില്‍ സ്‌ഫോടക വസ്തുക്കള്‍ ഉപയോഗിച്ച് തകര്‍ക്കുന്നതും അകത്തുകടക്കുന്നതുമായ ദൃശ്യങ്ങള്‍ പുറത്തുവന്നു. ബിസി 50 കാലഘട്ടത്തിലുള്ള രണ്ട് സ്വര്‍ണ ചെയിനുകള്‍, അഞ്ചാം നൂറ്റാണ്ടില്‍ നിന്നുള്ള സ്വര്‍ണ ഹെല്‍മറ്റ് എന്നിവയാണ് മോഷണം പോയത്. ബുക്കാറെസ്റ്റിലുള്ള നാഷണല്‍ ഹിസ്റ്ററി മ്യൂസിയം ഓഫ് റൊമാനിയയില്‍ നിന്ന് എത്തിച്ച ഹെല്‍മെറ്റാണിത്.
റൊമാനിയയില്‍ പുരാതനകാലത്ത് ജീവിച്ചിരുന്ന ഡ്രാകിയന്‍സ് വിഭാഗത്തെപ്പറ്റിയുള്ള പ്രദര്‍ശനത്തിനായാണ് ഹെല്‍മെറ്റ് റൊമാനിയയില്‍ നിന്ന് എത്തിച്ചത്.