വാഷിങ്ടണ്‍ : യുഎസിലേക്കുള്ള സ്റ്റീല്‍, അലുമിനിയം ഇറക്കുമതിക്ക് തീരുവ വര്‍ധിപ്പിക്കുമെന്ന് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. നിലവിലുള്ള തീരുവകള്‍ക്കു പുറമേ 25 ശതമാനം തീരുവ കൂടി ചുമത്തുമെന്നു ട്രംപ് പ്രഖ്യാപിച്ചു. എല്ലാ തരത്തിലുമുള്ള സ്റ്റീല്‍, അലുമിനിയം ഇറക്കുമതികള്‍ക്കാണ് വര്‍ധന പ്രഖ്യാപിച്ചിട്ടുള്ളത്.

മറ്റ് ലോഹങ്ങള്‍ക്കുള്ള താരിഫുകള്‍ അടുത്ത ദിവസങ്ങളില്‍ പ്രഖ്യാപിക്കുമെന്നും ട്രംപ് പറഞ്ഞു. കാനഡ, ബ്രസീല്‍, മെക്‌സിക്കോ, ദക്ഷിണ കൊറിയ, വിയറ്റ്‌നാം എന്നിവിടങ്ങളില്‍ നിന്നാണ് യുഎസിലേക്ക് കൂടുതല്‍ സ്റ്റീല്‍ ഇറക്കുമതി ചെയ്യുന്നത്. അലുമിനിയം ഇറക്കുമതിയുടെ 79 ശതമാനവും കാനഡയില്‍ നിന്നാണ്.