ഹോണ്ടുറാസ്: കരീബിയന്‍ കടലില്‍ വിമാനം തകര്‍ന്ന് വീണുണ്ടായ അപകടത്തില്‍ ഒരു അമേരിക്കന്‍ പൗരനടക്കം 12 പേര്‍ മരണമടഞ്ഞു. ഹോണ്ടുറസ് ദ്വീപായ ടോടാനില്‍നിന്നും വന്‍കരയിലേക്കുള്ള വിമാനം പറന്നുയര്‍ന്ന് അധികം വൈകാതെയാണ് ജെറ്റ് സ്ട്രീം വിമാനം അപകടത്തില്‍ പെട്ടത്. ലാന്‍സ എയര്‍ലൈന്‍സിന്റെ ചെറു വിമാനത്തില്‍ 14 യാത്രക്കാരാണ് ഉണ്ടായിരുന്നത്. തിങ്കളാഴ്ച രാത്രിയായിരുന്നു അപകടം നടന്നത്. ദ്വീപിന്റെ തീരത്തു നിന്നും അരമൈല്‍ അകലെയായി വിമാനത്തിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തിയതായി രാജ്യത്തിന്റെ ഗതാഗത വകുപ്പ് മന്ത്രി അറിയിച്ചു.

യന്ത്ര തകരാറു മൂലം വിമാനം കടലിലെക്ക് കൂപ്പു കത്തുകയായിരുന്നു എന്നാണ് സി ബി എസ് റിപ്പോര്‍ട്ട് ചെയ്യുന്നത്. അഞ്ച് പേരെ രക്ഷിക്കാനായിട്ടുണ്ട്. തലനാരിഴയ്ക്കാണ് തങ്ങള്‍ രക്ഷപ്പെട്ടതെന്ന് ആ സമയത്ത് താഴെ കടലില്‍ മത്സ്യബന്ധനം നടത്തിയിരുന്ന തൊഴിലാളികള്‍ പറയുന്നു. തങ്ങളില്‍ നിന്നും എതാനും അടി മാത്രം അകലെയാണ് വിമാനം വീണതെന്നും അവര്‍ പറഞ്ഞു. പ്രശസ്ത ഹോണ്ടുറന്‍ സംഗീതജ്ഞനും രാഷ്ട്രീയ നേതാവുമായ ഒറേലിയോ മാര്‍ട്ടിനെസും മരണപ്പെട്ടവരില്‍ ഉള്‍പ്പെടുന്നു.