ലണ്ടന്‍: യുകെയില്‍ ഒരു ജോലി ചെയ്യുന്ന വ്യക്തിക്ക്, സമാനമായ തൊഴില്‍ മേഖലയില്‍ സ്വിറ്റ്‌സര്‍ലന്‍ഡില്‍ ജോലി ലഭിക്കാന്‍ ഇനി ഏറെ ക്ലേശിക്കേണ്ടതായി വരില്ല. യു, കെയിലെ യോഗ്യതകള്‍ അംഗീകരിക്കാന്‍ സ്വിറ്റ്‌സര്‍ലന്‍ഡ് തീരുമാനിച്ചതോടെയാണിത്. ഈ എഗ്രിമെന്റില്‍ സ്വിറ്റ്‌സര്‍ലന്‍ഡ് ഒപ്പിട്ടതോടെ യു കെയില്‍ യോഗ്യത നേടിയ പ്രൊഫഷണലുകള്‍ക്ക് സ്വിറ്റ്‌സര്‍ലന്‍ഡിലും ജോലി ചെയ്യാവുന്ന സാഹചര്യമാണ് ഉണ്ടായിരിക്കുന്നത്. നിയമം, വെറ്റിനറി വിഭാങ്ങള്‍ മുതല്‍ സാങ്കേതികവിദ്യയിലെ യോഗ്യതകള്‍ വരെ ഇക്കൂട്ടത്തില്‍ ഉള്‍പ്പെടും.

യു കെയെ ലോകത്തിലെ തന്നെ ഏറ്റവും വലിയ നിക്ഷേപ സൗഹാര്‍ദ്ദ രാജ്യമായി പ്രചരിപ്പിക്കുന്നതിനായി ബിസിനസ്സ് സെക്രട്ടറി ഡാവോസിലേക്ക് പോകാന്‍ ഇരിക്കവെയാണ് ഈ എഗ്രിമെന്റ് യാഥാര്‍ത്ഥ്യമാകുന്നത്. ഇപ്പോള്‍ തന്നെ 27 ബില്യന്‍ പൗണ്ട് മൂല്യമുള്ള ബ്രിട്ടീഷ് - സ്വിസ്സ് വ്യാപാരം ഇനിയും വര്‍ദ്ധിപ്പിക്കുന്നതിനുള്ള ചര്‍ച്ചകളും നടന്നു വരികയാണ്. സമാനമായ രീതിയില്‍, സ്വിസ്സ് യോഗ്യതകള്‍ക്ക് ബ്രിട്ടനിലും അംഗീകാരം നല്‍കും.

യു കെ സ്വിറ്റ്‌സര്‍ലന്‍ഡ് റെക്കഗ്‌നിഷന്‍ ഓഫ് പ്രൊഫഷണല്‍ ക്വാളിഫിക്കേഷന്‍ എഗ്രിമെന്റ് ഇതിനോടകം തന്നെ കാലഹരണപ്പെട്ട സിറ്റിസണ്‍സ് റൈറ്റ്‌സ് എഗ്രിമെന്റിന് പകരമായിട്ടാണ് വരുന്നത്. യു ക്യിലെ 200 ല്‍ അധികം പ്രൊഫഷണുകള്‍ക്ക് ഈ എഗ്രിമെന്റ് ബാധകമാണ്. നിയമജ്ഞര്‍, ഓഡിറ്റര്‍മാര്‍, ഡ്രൈവിംഗ് പരിശീലകര്‍, ക്യാബിന്‍ ക്രൂ, അനസ്തേയാ അസ്സോസിയേറ്റ്‌സ് എന്നിവരൊക്കെ ഇതില്‍ ഉള്‍പ്പെടും.