- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പഹല്‍ഗാം ഭീകരാക്രമണത്തെ ശക്തമായി അപലപിച്ച് ഐക്യരാഷ്ട്ര സംഘടന രക്ഷാസമിതി; ആക്രമണത്തിന് ഉത്തരവാദികളെയും സഹായം നല്‍കിയവരെയും നിയമത്തിന്റെ മുന്നില്‍ കൊണ്ടുവരണം; മൂന്ന് ദിവസത്തിനിടെ പാക്കിസ്ഥാന് വിട്ടത് 400ല്‍ ഏറെ ഇന്ത്യക്കാര്‍
ന്യൂയോര്‍ക്ക്: ന്യൂയോര്‍ക്കില്‍ നിന്നുള്ള റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍, ജമ്മു കശ്മീരിലെ പഹല്‍ഗാം ഭീകരാക്രമണത്തെ ശക്തമായി അപലപിച്ചാണ് ഐക്യരാഷ്ട്ര സംഘടനയുടെ സുരക്ഷാ സമിതി. ആക്രമണത്തിന് ഉത്തരവാദികളായവരെയും അതിന് സഹായം നല്‍കിയവരെയും നിയമത്തിന്റെ മുന്നിലേക്ക് കൊണ്ടുവരണമെന്ന് 15 അംഗങ്ങളുള്ള സുരക്ഷാസമിതി ആവശ്യപ്പെട്ടു. യു.എന്‍.എസ്.ഒ.യുടെ പ്രസ്താവന ഫ്രാന്‍സിന്റെ പ്രതിനിധി ഔദ്യോഗികമായി പുറത്ത് വിട്ടു.
അതേസമയം, ആക്രമണത്തിന് പിന്നാലെ ഇന്ത്യയും പാകിസ്താനും പരസ്പര വീസാ സൗകര്യങ്ങള്‍ റദ്ദാക്കുകയും, പാകിസ്താനിലുണ്ടായിരുന്ന 450ലധികം ഇന്ത്യക്കാര്‍ കഴിഞ്ഞ മൂന്ന് ദിവസത്തിനിടെ വാഗാ അതിര്‍ത്തി വഴി തിരികെ മടങ്ങിയെത്തുകയും ചെയ്തു. പാകിസ്താന്‍ സൂപ്പര്‍ ലീഗിന്റെ (പിഎസ്എല്‍) ബ്രോഡ്കാസ്റ്റിംഗ് പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ടവരും ഈ യാത്രക്കാര്‍ക്കിടയിലുണ്ടായിരുന്നു. ഇവരുടെ മടക്കം പി.എസ്.എല്‍ക്ക് വലിയ തിരിച്ചടിയായിട്ടുണ്ട്,
ഇതോടൊപ്പം, ഇന്ത്യയിലുണ്ടായിരുന്ന 200ഓളം പാകിസ്താനികളും തങ്ങളുടെ നാട്ടിലേക്ക് മടങ്ങിയതായും റിപ്പോര്‍ട്ടുകളുണ്ട്. പഹല്‍ഗാം ആക്രമണത്തിനു പിന്നാലെയുള്ള ഈ സംഭവങ്ങള്‍ ദ്വീപക്ഷ ബന്ധത്തില്‍ കൂടുതല്‍ അവശതകള്‍ സൃഷ്ടിച്ചിരിക്കുകയാണ്.