- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ലോട്ടറിയടിച്ച ടിക്കറ്റുമായി കാറില്‍ കയറാന്‍ നോക്കവേ 83കാരിയുടെ നേരെ ആക്രമം; അവിടെ ഉണ്ടായിരുന്ന ഒരാള്‍ കണ്ടതോടെ ടിക്കറ്റുമായി പ്രതി ഓടിരക്ഷപ്പെട്ടു; സിസിടിവി കേന്ദ്രീകരിച്ച് പോലീസ് നടത്തിയ അന്വേഷണത്തില്‍ പ്രതി പിടിയില്‍
ഫ്‌ലോറിഡ: ലോട്ടറിയടിച്ച ടിക്കറ്റുമായി കാറില്‍ കയറാനെത്തിയ 83കാരിയെ ആക്രമിച്ച് പണം തട്ടിയ കേസില്‍ യുവാവ് പിടിയില്‍. ഡിയഗോ സ്റ്റാലിന്‍ ടവരേസ് എന്ന യുവാവിനെയാണ് പൊലീസ് സംഭവത്തില്‍ അറസ്റ്റ് ചെയ്തത്. അമേരിക്കയിലെ ഫ്‌ലോറിഡയിലാണ് സംഭവം. കടയുടെ പാര്‍ക്കിങ്ങില്‍ വച്ച് 83 കാരി ആക്രമിക്കപ്പെട്ടത്. പാര്‍ക്കിങ്ങില്‍ ഒരാള്‍ ഉണ്ടായിരുന്നതിനാല്‍ 83കാരി രക്ഷപ്പെടുകയായിരുന്നു. എന്നാല്‍ ലോട്ടറിയുമായി ഇയാള്‍ രക്ഷപ്പെടുകയായിരുന്നു.
സംഭവത്തില്‍ പോലീസ് നടത്തിയ അന്വേഷണത്തില്‍ ഇയാളെ പിടികൂടി. സിസിടിവി കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിലാണ് ഇയാള്‍ പോലീസിന്റെ വലയില്‍ കുടുങ്ങിയത്. വയോധികയെ തള്ളി നിലത്തിട്ട ശേഷമാണ് ലോട്ടറിയുമായി യുവാവ് രക്ഷപ്പെട്ടത്. വ്യാഴാഴ്ച ഇയാളെ തിരിച്ചറിയാന്‍ സഹായം ആവശ്യപ്പെട്ട് പൊലീസ് സിസിടിവി ദൃശ്യങ്ങള്‍ പുറത്ത് വിട്ടിരുന്നു. പുറത്ത് വന്ന സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിലാണ് പൊലീസ് യുവാവിനെ അറസ്റ്റ് ചെയ്തത്.
സമ്മാനത്തുകയുമായി കാറിന് സമീപത്തേക്ക് പോവുന്ന വയോധികയെ പാര്‍ക്കിംഗില്‍ വച്ച് തൊപ്പിയും ഓറഞ്ച് നിറത്തിലുള്ള കോട്ടും ധരിച്ചെത്തിയ യുവാവ് ആക്രമിക്കുകയായിരുന്നു. ഇതേസമയം സ്റ്റോറില്‍ നിന്ന് ഒരാള്‍ പുറത്തേക്ക് ഇറങ്ങി വന്നതാണ് മറ്റ് അപകടങ്ങള്‍ ഉണ്ടാവാതെ രക്ഷപ്പെടാന്‍ കാരണമായത്.