- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കണ്ണൂരില്‍ യുവാവിന്റെ ദുരുഹ മരണം കൊലപാതകം; അയല്‍വാസികളും ബന്ധുക്കളുമായ അച്ഛനും മകനും അറസ്റ്റില്‍
കണ്ണൂരില്‍ യുവാവിന്റെ ദുരുഹ മരണം കൊലപാതകം
കണ്ണൂര്‍: ജില്ലയിലെ മലയോര പ്രദേശമായ കുടിയാന്‍മല പൊലിസ് സ്റ്റേഷനിലെ വലിയ അരീക്കാമലയിലെ വീട്ടില്‍ യുവാവ് മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകമാണെന്ന് പൊലിസ് അന്വേഷണത്തില്‍ തെളിഞ്ഞു. മരിച്ച ചപ്പിലി വീട്ടില്‍ അനീഷിന്റെ (40) ബന്ധുക്കളായ അച്ഛനും മകനും അറസ്റ്റിലായി.
അയല്‍വാസികളായ ചപ്പിലി പത്മനാഭന്‍ (55) മകന്‍ ജിനൂപ് (25) എന്നിവരെയാണ് കുടിയാന്‍മല പൊലിസ് അറസ്റ്റു ചെയ്തത്. അനീഷിന്റെ അച്ഛന്റെ ജ്യേഷ്ഠന്റെ മകനാണ് പത്മനാഭന്‍. 'തലയ്ക്ക് ഇരുമ്പ് വടികൊണ്ടുള്ള അടിയേറ്റ് ചോര വാര്‍ന്നൊഴുകിയാണ് അനീഷ് ഇവരുടെ വീട്ടു വരാന്തയില്‍ വീണു മരിച്ചത്. മരണത്തില്‍ സംശയം തോന്നിയ പൊലിസ് ചൊവ്വാഴ്ച്ച രാവിലെ പ്രതികളെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തപ്പോഴാണ് വാക് തര്‍ക്കത്തിനിടെയില്‍ അനീഷിനെ ജീവന്‍ അപായപ്പെടുത്തുന്ന രീതിയില്‍ മര്‍ദ്ദിച്ചതായി സമ്മതിച്ചത്.
ബഹളം കേട്ടതിനെ തുടര്‍ന്ന് അനീഷ് ശനിയാഴ്ച്ച രാത്രി ഇവരുടെ വീട്ടിലേക്ക് പോയിരുന്നു. ഞായറാഴ്ച്ച രാവിലെയാണ് വീട്ടു വരാന്തയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇതേ തുടര്‍ന്ന് നാട്ടുകാരാണ് വിവരം പൊലിസിനെ അറിയിച്ചത്. കണ്ണൂര്‍ റൂറല്‍ പൊലിസ് കമ്മിഷണര്‍ അനുജ് പലി വാള്‍,ഡി.വൈ.എസ്പി പ്രദീപന്‍ കണ്ണിപ്പൊയില്‍ എന്നിവരുടെ നേതൃത്വത്തിലുള്ള പൊലിസ് സംഘം സ്ഥലം സന്ദര്‍ശിച്ചിരുന്നു. ഫോറന്‍സിക് സംഘവും പരിശോധന നടത്തി. പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തി കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.