- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പാക് ഭീകരർ ആക്രമണം നടത്താനുള്ള സാധ്യത വളരെ കൂടുതൽ; വിമാനത്താവളങ്ങളിലും റെയിൽവേ സ്റ്റേഷനുകളിലുമടക്കം എല്ലാ പൊതു സ്ഥലങ്ങളിലും കനത്ത ജാഗ്രതാ നിർദ്ദേശം: ഇവണത്തെ പുതുവർഷാഘോഷം കർശന സുരക്ഷാ വലയത്തിൽ
ന്യൂഡൽഹി: ഇത്തവണത്തെ പുതുവർഷാഘോഷം കർശനമായ സുരക്ഷാ വലയത്തിനുള്ളിൽ. പുതുവർഷ ദിനത്തിൽ പക് ഭീകരരിൽ നിന്ന് ആക്രമണ സാധ്യത കണക്കിലെടുത്ത് രാജ്യത്തെ സുരക്ഷ ശക്തമാക്കിയിരിക്കുകയാണ്. രാജ്യത്തെ വിമാനത്താവളങ്ങളിലെല്ലാം കർശന ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്. റെയിൽവേ സ്റ്റേഷനുകളും സൈന്യം അരിച്ചു പെറുക്കുന്നുണ്ട്. വിമാനത്താവളങ്ങളിൽ ദേഹപരിശോധനയും ബാഗേജ് പരിശോധനയും കർശനമാക്കാൻ രാജ്യത്തെ വിമാനത്താവളങ്ങൾക്ക് ബ്യൂറോ ഓഫ് സിവിൽ ഏവിയേഷൻ സെക്യൂരിറ്റി (ബി.സി.എ.എഫ്) നിർദ്ദേശം നൽകി. പാക് ഭീകരരെയും ഐഎസ് ഭീകരർ ലോക വ്യാപകമായി നടത്തി വരുന്ന ഭീകരാക്രമണങ്ങളും കണക്കിലെടുത്താണ് സുരക്ഷ ശക്തമാക്കിയിരിക്കുന്നത്. മുൻപ് പലതവണയും പുതുവർഷ ദിനത്തിൽ ഭീകരാക്രമണ നീക്കങ്ങൾ നടത്തിയിട്ടുണ്ട്. രാജ്യം മുഴുവൻ ആഘോഷത്തിലേക്ക് നീങ്ങുന്ന സമയത്ത് അപകടം ഉണ്ടാവാതിരിക്കാനാണ് കർശന ജാഗ്രതാ നിർദ്ദേശം നൽകിയിരിക്കുന്നതെന്ന് സുരക്ഷാ ഉദ്യോഗസ്ഥർ വ്യക്തമാക്കി. പാക്കിസ്ഥാൻ കേന്ദ്രമായുള്ള ഭീകരർ രാജ്യത്തിനെതിരെ ആക്രമണം നടത്താനുള്ള സാധ്യതയുണ്ട്. മാത്രമല്ല, ഐ
ന്യൂഡൽഹി: ഇത്തവണത്തെ പുതുവർഷാഘോഷം കർശനമായ സുരക്ഷാ വലയത്തിനുള്ളിൽ. പുതുവർഷ ദിനത്തിൽ പക് ഭീകരരിൽ നിന്ന് ആക്രമണ സാധ്യത കണക്കിലെടുത്ത് രാജ്യത്തെ സുരക്ഷ ശക്തമാക്കിയിരിക്കുകയാണ്. രാജ്യത്തെ വിമാനത്താവളങ്ങളിലെല്ലാം കർശന ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്. റെയിൽവേ സ്റ്റേഷനുകളും സൈന്യം അരിച്ചു പെറുക്കുന്നുണ്ട്.
വിമാനത്താവളങ്ങളിൽ ദേഹപരിശോധനയും ബാഗേജ് പരിശോധനയും കർശനമാക്കാൻ രാജ്യത്തെ വിമാനത്താവളങ്ങൾക്ക് ബ്യൂറോ ഓഫ് സിവിൽ ഏവിയേഷൻ സെക്യൂരിറ്റി (ബി.സി.എ.എഫ്) നിർദ്ദേശം നൽകി. പാക് ഭീകരരെയും ഐഎസ് ഭീകരർ ലോക വ്യാപകമായി നടത്തി വരുന്ന ഭീകരാക്രമണങ്ങളും കണക്കിലെടുത്താണ് സുരക്ഷ ശക്തമാക്കിയിരിക്കുന്നത്.
മുൻപ് പലതവണയും പുതുവർഷ ദിനത്തിൽ ഭീകരാക്രമണ നീക്കങ്ങൾ നടത്തിയിട്ടുണ്ട്. രാജ്യം മുഴുവൻ ആഘോഷത്തിലേക്ക് നീങ്ങുന്ന സമയത്ത് അപകടം ഉണ്ടാവാതിരിക്കാനാണ് കർശന ജാഗ്രതാ നിർദ്ദേശം നൽകിയിരിക്കുന്നതെന്ന് സുരക്ഷാ ഉദ്യോഗസ്ഥർ വ്യക്തമാക്കി. പാക്കിസ്ഥാൻ കേന്ദ്രമായുള്ള ഭീകരർ രാജ്യത്തിനെതിരെ ആക്രമണം നടത്താനുള്ള സാധ്യതയുണ്ട്. മാത്രമല്ല, ഐഎസ് ആഹ്വാന പ്രകാരമുള്ള ആക്രമണങ്ങളും ലോകത്തിന്റെ പലഭാഗത്തും നടന്നു വരുന്നു.
ചാവേർ ആക്രമണം, സ്ഫോടക വസ്തുക്കൾ നിറച്ച വാഹനങ്ങൾ ഉപയോഗിച്ചുള്ള ആക്രമണങ്ങൾ, വാഹനങ്ങൾ ജനക്കൂട്ടത്തിലേയ്ക്ക് ഇടിച്ചു കയറ്റുന്ന രീതി എന്നിവയാണ് ഉപയോഗിക്കുന്നത്. അതുകൊണ്ടു തന്നെ സുരക്ഷാ കാരണങ്ങളിൽ യാതൊരു വിട്ടുവീഴ്ചയും വരുത്തരുതെന്ന് ബി.സി.എ.എഫ് മേധാവി രാജേഷ് കുമാർ ചന്ദ്ര കുറിപ്പിലൂടെ വ്യക്തമാക്കി.
റെയിൽ വേ സ്റ്റേഷൻ കാർ പാർക്കിങിൽ നിർത്തിയിട്ടിരിക്കുന്ന കാറുകൾ ഉൾപ്പെടെ പരിശോധിക്കുക, ബോം്ബ സ്‌ക്വാഡ്, ഡോഗ് സ്‌ക്വാഡ് തുടങ്ങിയവ ഫലപ്രദമായി ഉപയോഗിക്കുക തുടങ്ങി നിരവധി നിർദേശങ്ങളാണ് സുരക്ഷയുമായി ബന്ധപ്പെട്ട് നൽകിയിരിക്കുന്നത്.