ലോകമാകമാനമുള്ള ജനങ്ങൾ 2018നെ വളരെ ആവേശത്തോടെയും പ്രതീക്ഷയോടെയും തികഞ്ഞ ഉത്സവാന്തരീക്ഷത്തിൽ വരവേറ്റുവെന്ന് വിവിധ രാജ്യങ്ങളിൽ നിന്നുമുള്ള റിപ്പോർട്ടുകൾ വെളിപ്പെടുത്തുന്നു. ഇത് പ്രകാരം ആദ്യം പുതുവർഷത്തെ വരവേറ്റത് ന്യൂസിലൻഡാണ്. റെയിൻബോ വാട്ടർഫാളുമായിട്ടാണ് ഓസ്ട്രേലിയ നവവത്സരത്തെ സ്വാഗതം ചെയ്തിരിക്കുന്നത്. പതിവ് വെടിക്കെട്ട് ഒഴിവാക്കിയെങ്കിലും ബുർജ് ഖലീഫയെ സുന്ദരിയാക്കി ദുബായ് 2108ന് സ്വാഗതമോതി. ക്രെംലിനിൽ അസ്തമിക്കാത്ത ആഘോഷത്തോടെയായിരുന്നു പുതിയ വർഷത്തിലേക്ക് കാലെടുത്ത് വച്ചത്. ഈ അവസരത്തിൽ ലണ്ടൻ ഐയും ബിഗ് ബെന്നും ആരവും പൂണ്ടിരുന്നു. ഇന്ത്യയിലെ വിവിധ നഗരങ്ങളിലും പുതുവൽസരാഘോഷം പൂർവാധികം ഭംഗിയോടെ അരങ്ങേറിയിരുന്നു. കേരളത്തിൽ കോവളവും കൊച്ചിയും നിശാപാർട്ടികളുമായി 2018നെ വരവേറ്റു.

ലോകമാകമാനമുള്ള വിവിധ ഇടങ്ങളിൽ വിസ്മയിപ്പിക്കുന്ന വെടിക്കെട്ട് പരിപാടികൾ പുതുവൽസരാഘോഷത്തോട് അനുബന്ധിച്ച് അരങ്ങേറിയിരുന്ു. പ്രത്യേകിച്ചും യൂറോപ്യൻ രാജ്യങ്ങളുടെ തലസ്ഥാന നഗരികളിൽ വമ്പിച്ച കരിമരുന്ന് പ്രയോഗങ്ങളാണുണ്ടായിരുന്നത്. ഏഥൻസ്, ബെർലിൻ, പാരീസ്, റോം എന്നിവിടങ്ങളിലെ ഫയർവർക്സുകൾ എടുത്ത് പറയേണ്ടവയാണ്. യൂറോപ്പിൽ ആദ്യമായി പുതുവർഷത്തെ വരവേറ്റത് ഗ്രീസാണ്. ഇവിടെ രാത്രി 10 മണിക്ക്(ജിഎംടി) തന്നെ 2018നെ വരവേൽക്കുന്നതിനുള്ള മണി മുഴങ്ങാനാരംഭിച്ചിരുന്നു.

പടിഞ്ഞാറൻ യൂറോപ്പിലെ രാജ്യങ്ങളായ ഫ്രാൻസ്, ജർമനി, ഇറ്റലി,സ്പെയിൻ തുടങ്ങിയിടങ്ങളിൽ അവിടുന്നും ഒരു മണിക്കൂറിന് ശേഷമായിരുന്നു പുതുവൽസരമെത്തിയിരുന്നത്.പാരീസിലെ ആളുകൾ നഗരത്തിലെ ചാമ്പ്സ്-എലിസീക്ക് ചുറ്റുമായി പുതുവൽസരത്തെ വരവേൽക്കാൻ ഒത്ത് ചേർന്നിരുന്നു. ഇവിടത്തെ ആർക് ഡി ട്രിയോഫെയിൽ നടന്ന ലൈറ്റ് ഷോയും കരിമരുന്ന് പ്രയോഗവും കാണാൻ ആയിരക്കണക്കിന് പേരായിരുന്നു ഒഴുകിയെത്തിയിരുന്നത്. എന്നാൽ കടുത്ത കാറ്റ് ഫ്രാൻസിനെ വിഴുങ്ങാനെത്തുമെന്ന ആശങ്കയിൽ അവസാന നിമിഷത്തിൽ അധികൃതർ ഈ പരിപാടി റദ്ദാക്കിയത് ആയിരക്കണക്കിന് പേരെയാണ് നിരാശയിലാഴ്‌ത്തിയിരിക്കുന്നത്.

ദുബായ് പുതുവൽസരത്തെ വരവേറ്റത് രാത്രി എട്ട് മണി(ജിഎംടി) ക്കായിരുന്നു. ഇവിടെ ഈ അവസരത്തിൽ പതിവ് നടത്താറുള്ള വെടിക്കെട്ട് സുരക്ഷാ കാരണങ്ങളാൽ ഉപേക്ഷിച്ചത് നിരവധി പേർക്ക് നിരാശയുണ്ടാക്കിയിരുന്നു. എന്നാൽ ബുർജ് ഖലീഫയിൽ റെക്കോർഡ് സൃഷ്ടിക്കുന്ന വിധത്തിലുള്ള ലൈറ്റ് ഷോകൾ തീർത്തത് ഇവിടെയെത്തിവർക്ക് മായക്കാഴ്ചയേകിയിരുന്നു. ഇവിടെ നിന്നും ഒരു മണിക്കൂർ വൈകിയാണ് മോസ്‌കോയിൽ പുതുവൽസരാഘോഷം നടന്നത്. ക്രെംലിനിൽ ആരെയും മയക്കുന്ന ആകർഷകമായ വെടിക്കെട്ട് ഇതോടനുബന്ധിച്ച് നടന്നിരുന്നു.

പ്രതീക്ഷ നിറഞ്ഞ മറ്റൊരു പുതുവൽസരത്തെ റഷ്യക്കാർ സ്വാഗതം ചെയ്യുന്നുവെന്ന് പ്രസിഡന്റ് പുട്ടിൻ പ്രഖ്യാപിച്ചിരുന്നു. എല്ലാവരും പരസ്പരം പ്രോത്സാഹിപ്പിക്കുന്ന രീതിയിൽ സംസാരിക്കണമെന്നും കഴിഞ്ഞ കാലത്തെ തെറ്റുകളും കുറ്റങ്ങളം മറന്ന് സ്നേഹത്തെ മാനിക്കണമെന്നും റഷ്യൻ പ്രസിഡന്റ് ജനതയെ തന്റെ പുതവൽസര സന്ദേശത്തിൽ ആഹ്വാനം ചെയ്തിരുന്നു. പരസ്പര വിശ്വാസവും മനസിലാക്കലും നമുക്കൊപ്പം എപ്പോഴും അണിചേരേണ്ടതുണ്ടെന്നും പുട്ടിൻ ഏവർക്കും നിർദ്ദേശം നൽകിയിരുന്നു.

ന്യൂസിലാൻഡിലെ ഓക്ക്ലാൻഡിലായിരുന്നു ആദ്യത്തെ ന്യൂ ഇയർ പാർട്ടികൾ ആരംഭിച്ചിരുന്നത്. തുടർന്ന് സിഡ്നിയിലും ഇത്തരം പരിപാടികൾ ആരംഭിച്ചു. ഇവിടെ ഒരു മില്യണോളം പേരായിരുന്നു നഗരത്തിലെ ഹാർബറിൽ വച്ച് നടന്ന പരിപാടികൾക്ക് സാക്ഷ്യം വഹിക്കാനെത്തിയിരുന്നത്. അടുത്തിടെ സ്വവർഗ വിവാഹം നിയമാനുസൃതമാക്കിയത് ആഘോഷിക്കുന്നതിനായി ഇവിടുത്തെ വെള്ളച്ചാട്ടത്തെ മഴവിൽ വർണമാക്കുന്ന വിധത്തിലുള്ള ലൈംറ്റിങ് ഏവരെയും ആകർഷിച്ചിരുന്നു.ഹോംഗ്കോംഗിലെ വിക്ടോറിയ തുറമുഖത്ത് പുതുവൽസര പരിപാടികൾക്കായി ആയിരക്കണക്കിന് പേരെത്തിയിരുന്നു. ഇവിടെ ഏവരെയും ആകർഷിക്കുന്ന വെടിക്കെട്ടും അരങ്ങേറിയിരുന്നു.

ഫിലിപ്പീൻസിൽ പുതുവൽസരാഘോഷത്തിന് മുമ്പെ ദുരന്തമെത്തി; 85 പേർക്ക് പരുക്ക്

പുതുവൽസരത്തെ വരവേൽക്കാനൊരുങ്ങുന്നതിനിടെ ഫിലിപ്പീൻസിൽ ദുരന്തമാണെത്തിയത്. ഇവിടെ 2018നെ വരവേൽക്കുന്നതിനുള്ള ന്യൂ ഇയർ പാർട്ടിയോടനുബന്ധിച്ച് ഫയർക്രാക്കറുകൾ ഉപയോഗിച്ച് ആഘോഷം കൊഴുപ്പിക്കുന്നതിനിടെ നിരവധി 85 പേർക്കാണ് പരുക്കേറ്റിരിക്കുന്നത്. ഇവരിൽ ചിലരെ മനിലയിലെ ഗവൺമെന്റ് ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. പരുക്കേറ്റവരുടെ ചിത്രങ്ങൾ പുറത്ത് വന്നിട്ടുണ്ട്. ഇതിൽ ഒരാളെ രക്തത്തിൽ കുളിച്ച് വീൽചെയറിൽ കൊണ്ടു പോകുന്ന ചിത്രവും വേദനയാൽ ആശുപത്രിയിൽ കരയുന്ന ഒരു യുവാവിന്റെ ചിത്രവും ഉൾപ്പെടുന്നു.

ത്തേക്കാൾ ഇപ്രാവശ്യം കുറവുണ്ടായിട്ടുണ്ട്. അധികൃതർ ഇതിനെതിരെ നടത്തിയ ശക്തമായ കാംപയിനിംഗിനെ തുടർന്നായിരുന്നു ഇത്. ഷോപ്പിങ് മാളുകൾ, പാർക്കുകൾ തുടങ്ങിവയെ പോലുള്ള മുൻകൂട്ടി തീരുമാനിച്ച പ്രദേശങ്ങളിൽ മാത്രം ഫയർ ക്രാക്കറുകൾ ഉപയോഗിക്കുന്നതിനുള്ള നിബന്ധന ജൂണിൽ പ്രസിഡൻര് റോഡ്രിഗോ ഡുട്ടെർട്ട് പുറപ്പെടുവിച്ചത് ഇത്തരം അപകടങ്ങൾ കുറയ്ക്കുന്നതിന് കാരണമായിട്ടുണ്ട്.