- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നല്ല ആരോഗ്യം ജീവന്റെ സമ്പത്ത്; പുതുവർഷത്തിൽ എടുക്കാം പുതിയ തീരുമാനങ്ങൾ; ഉപേക്ഷിക്കാം ഈ പത്ത് ശീലങ്ങള്‍!
ഓരോ പുതുവർഷം വരുമ്പോഴും ഓരോ പുതിയ തീരുമാനങ്ങൾ എടുക്കുന്നത് നല്ലതാണ്. ഭൂരിഭാഗം പേരും നല്ല ആരോഗ്യസംരക്ഷണത്തിനായുള്ള ടിപ്പുകൾ ആയിരിക്കും ഫോളോ ചെയ്യുന്നത്. അങ്ങനെ ഈ വർഷവും കുറച്ച് ശീലങ്ങൾ ഉപേക്ഷിച്ചാൽ നല്ല ആരോഗ്യം വീണ്ടെടുക്കാൻ സാധിക്കും. ഈ വര്‍ഷം നമുക്ക് ചില കാര്യങ്ങള്‍ തീരുമാനിച്ചാലോ? ചില പുതിയ ശീലങ്ങള്‍ തുടങ്ങാം, ആരോഗ്യത്തിന് ദോഷകരമായത് ഒഴിവാക്കുകയും ചെയ്യാം.
ശീലിക്കാം ഇക്കാര്യങ്ങള്‍
1. ഉറങ്ങാം കുറഞ്ഞത് ആറുമുതല്‍ എട്ടുമണിക്കൂര്‍ വരെ.
2 വ്യായാമം നിര്‍ബന്ധം. രാവിലെയോ വൈകിട്ടോ കുറഞ്ഞത് 30 മിനിറ്റ്. ആഴ്ചയില്‍ ആറ് ദിവസമെങ്കിലും
ചെയ്യാന്‍ കഴിഞ്ഞാല്‍ നല്ലത്.
3 രാവിലെ വെറും വയറ്റില്‍ തുടങ്ങി, കിടക്കുന്നത് വരെ കുറഞ്ഞത് രണ്ടരലിറ്ററെങ്കിലും ശുദ്ധജലം
കുടിക്കണം.
4 ഭാരം ബി.എം.ഐ.ചാര്‍ട്ട് പ്രകാരം കുറച്ചു കൊണ്ടുവരാന്‍ ശ്രമം നടത്തുക.
5 ആഹാരത്തില്‍ അമിതകലോറിയുള്ള വിഭവങ്ങള്‍ കുറയ്ക്കാം.
6 കിഴങ്ങ് വര്‍ഗ്ഗങ്ങള്‍ അല്ലാത്ത കലോറികുറഞ്ഞ പച്ചക്കറികള്‍ വേവിച്ചും അല്ലാതെയും കഴിക്കാം.
7 പ്രോട്ടീന്‍ അടങ്ങിയ ആഹാരം മൂന്നുനേരവും കഴിക്കാന്‍ ശ്രമിക്കാം.
8 ഉച്ചമയക്കം കഴിയുന്നതും ഒഴിവാക്കുക.
9 അമിതമായി ടെന്‍ഷന്‍ വേണ്ട. മാനസികസമ്മര്‍ദം കുറയ്ക്കാന്‍ ശ്രമിക്കാം.
10 നിങ്ങളുടെ കുടുംബഡോക്ടറെ ഇടയ്ക്ക് കാണുക. ജീവിത ശൈലീരോഗങ്ങള്‍ ഉണ്ടോ എന്ന് പരിശോധിക്കുക. ഉണ്ടെങ്കില്‍ അതു തടയാനുള്ള വഴികള്‍ തേടുക.
ഇവ ഉപേക്ഷിക്കാം
1. അമിതമായ അന്നജം.
2 ഉദാസീനമായ ജീവിതശൈലി.
3 അമിതവണ്ണം.
4 മദ്യപാനം, പുകയില പോലുള്ള ലഹരി ഉപയോഗം തീര്‍ത്തും വേണ്ട.
5 വെള്ളം കുടിക്കാന്‍ മറക്കുന്ന സ്വഭാവം.
6 രാത്രിവൈകിയുള്ള ഭക്ഷണം. കലോറി കൂടിയ അത്താഴം.
7 ഉറക്കക്കുറവ്.
8 മാനസികസമ്മര്‍ദം.
9 അനാരോഗ്യകരമായ കൊഴുപ്പുകള്‍, പഞ്ചസാര സിറപ്പ് എന്നിവ അടങ്ങിയ പ്രൊസസ്ഡ് ഭക്ഷണം അമിതമായി
ഉപയോഗിക്കുന്നത്.
10 അനാവശ്യമായി മരുന്നുകഴിക്കുന്ന ശീലം.