- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
2025 തൂക്കാന്‍ മോഹന്‍ലാല്‍; തുടരും, ബറോസ്, വൃഷഭ, ഹൃദയപൂര്‍വം, എമ്പുരാന്‍ ചിത്രങ്ങളുടെ റിലീസ് ഡെയ്റ്റ് പ്രഖ്യാപിച്ച് അണിയറപ്രവര്‍ത്തകര്‍; ലാലേട്ടന് ആരാധകന് ആവേശത്തില്‍
മലയാള സിനിമയിലെ എക്കാലത്തെയും പ്രിയതാരമായ മോഹന്‍ലാലിന്റെ ശക്തമായ തിരിച്ചുവരവിന് പ്രേക്ഷകര്‍ അതീതമായ പ്രതീക്ഷയോടെ കാത്തിരിക്കുകയാണ്. കഴിഞ്ഞ കാലത്ത് മോശം ചിത്രങ്ങളും പ്രകടനങ്ങളും വിമര്‍ശനങ്ങള്‍ക്ക് വഴിവെച്ചെങ്കിലും, ഇനി മികച്ച ചിത്രങ്ങളിലൂടെ പ്രേക്ഷകരുടെ മനസ്സ് വീണ്ടും കീഴടക്കാനുള്ള തയാറെടുപ്പിലാണ് താരം. 2025-ല്‍ മോഹന്‍ലാലിനെ നായകനാക്കി റിലീസ് ചെയ്യാനിരിക്കുന്ന സിനിമകളുടെ ലിസ്റ്റും തീയതികളും നിര്‍മ്മാതാക്കളായ ആശിര്‍വാദ് സിനിമാസ് പുറത്തിറക്കിയതോടെ ആരാധകരുടെ ആവേശം ഇരട്ടിയാകുകയാണ്
ബറോസ്, തുടരും, ഹൃദയപൂര്‍വം, വൃഷഭ, എമ്പുരാന്‍ തുടങ്ങിയ സിനിമകളുടെ റിലീസ് തീയതിയാണ് അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടത്. മോഹന്‍ലാല്‍ ആദ്യമായി സംവിധായകന്റെ കുപ്പായമണിയുന്ന ചിത്രമാണ് 'ബറോസ്'. ഒരു ഫാന്റസി ഡ്രാമ ഴോണറില്‍ ഒരുങ്ങുന്ന ചിത്രം വലിയ ബഡ്ജറ്റില്‍ 3ഉ യിലാണ് റിലീസിന് ഒരുങ്ങുന്നത്. ചിത്രം ഡിസംബര്‍ 25 ന് തിയേറ്ററിലെത്തും. മോഹന്‍ലാല്‍ തന്നെയാണ് സിനിമയിലെ പ്രധാന കഥാപാത്രമായ ബറോസിനെ അവതരിപ്പിക്കുന്നത്. ചിത്രത്തിനായി സന്തോഷ് ശിവന്‍ ക്യാമറയും സന്തോഷ് രാമന്‍ പ്രൊഡക്ഷന്‍ ഡിസൈനും നിര്‍വഹിക്കുന്നു.
ഏറെ നാളത്തെ ഇടവേളക്ക് ശേഷം മോഹന്‍ലാല്‍ ഒരു സാധാരണക്കാരന്റെ വേഷത്തിലെത്തുന്നു എന്ന പ്രത്യേകതയുമായിട്ടാണ് തരുണ്‍ മൂര്‍ത്തി ചിത്രം 'തുടരും' റിലീസിനൊരുങ്ങുന്നത്. 2025 ജനുവരി 30 ന് ചിത്രം തിയേറ്ററിലെത്തും. ചിത്രത്തില്‍ സാധാരണക്കാരനായ ഒരു ടാക്‌സി ഡ്രൈവറുടെ വേഷത്തിലാണ് മോഹന്‍ലാല്‍ എത്തുന്നത്. 'ഓപ്പറേഷന്‍ ജാവ', 'സൗദി വെള്ളക്ക' എന്നീ രണ്ട് പ്രേക്ഷക ശ്രദ്ധ നേടിയ സിനിമകള്‍ക്ക് ശേഷം തരുണ്‍ മൂര്‍ത്തി സംവിധാനം ചെയ്യുന്ന ചിത്രമാണിത്. മലയാളത്തിന്റെ എവര്‍ഗ്രീന്‍ കോംബോയായ മോഹന്‍ലാലും ശോഭനയും 20 വര്‍ഷങ്ങള്‍ക്ക് ശേഷം ഒന്നിക്കുന്ന ചിത്രം കൂടിയാണ് 'തുടരും'.
മലയാളത്തിലെ ഏറ്റവും വലിയ ചിത്രമായി ഒരുങ്ങുകയാണ് പൃഥ്വിരാജ് സുകുമാരന്‍ സംവിധാനം ചെയ്യുന്ന 'എമ്പുരാന്‍'. 'ലൂസിഫര്‍' എന്ന സൂപ്പര്‍ഹിറ്റ് സിനിമയുടെ രണ്ടാം ഭാഗമായി ഒരുങ്ങുന്ന എമ്പുരാനില്‍ വലിയ പ്രതീക്ഷകളാണ് മോഹന്‍ലാല്‍ ആരാധകര്‍ക്കുള്ളത്. 2025 മാര്‍ച്ച് 27 ന് ലോകമെമ്പാടുമുള്ള തിയേറ്ററുകളില്‍ 'എമ്പുരാന്‍' എത്തും. ചിത്രത്തിന്റെ ഷൂട്ടിംഗ് ഇപ്പോള്‍ പുരോഗമിക്കുകയാണ്.