- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സുനിതാ വില്യംസും കൂട്ടരും മടങ്ങി എത്തുക 2025 ല്‍; ക്രിസ്മസും ന്യൂഇയറും ബഹിരാകാശത്ത് ആഘോഷമാക്കാനൊരുങ്ങി ക്രൂ അംഗങ്ങള്‍: സ്‌പേസ് എക്സ് ഡ്രാഗണ്‍ ക്യാപ്‌സ്യൂള്‍ വിജയകരമായി വിക്ഷേപിച്ചതോട് കൂടി ടീം അംഗങ്ങള്‍'വെക്കേഷന്‍ മോഡില്‍'
വാഷിംഗ്ടണ്‍: ജൂണ്‍ അഞ്ചിന് ബോയിങ്ങിന്റെ സ്റ്റാര്‍ലൈനര്‍ ബഹിരാകാശ പേടകം വഴി അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലെത്തിയ ബഹിരാകാശ സഞ്ചാരികളായ സുനിത വില്യംസും ബുച്ച് വില്‍മോറും കുടുങ്ങിക്കിടക്കുകയാണ്. 10 ദിവസത്തേക്ക് എന്ന് പറഞ്ഞ് പോയിട്ട് ഇപ്പോള്‍ മാസങ്ങള്‍ പിന്നിട്ടിരിക്കുകയാണ്. ഇവര്‍ ഇനി 2025 ലെ മടങ്ങി വരികയുള്ളൂ. എന്നാല്‍ കൃത്യമായി ഒരു സമയമോ തിയതിയോ നാസയ്ക്ക് പറയാന്‍ സാധിക്കുന്നില്ല. അതുകൊണ്ട് തന്നെ സുനിതയുടെയും കൂട്ടരുടെയും ക്രിസ്മസും ന്യൂ ഇയര്‍ ആഘോഷവും ബഹിരാകാശത്ത് ആയിരിക്കും. ഇത് അവരുടെ വേറിട്ട് അനുഭവം തന്നെയായിരിക്കും എന്നാണ് നാസയും പറയുന്നത്.
സ്‌പേസ് എക്സ് ഡ്രാഗണ്‍ ക്യാപ്‌സ്യൂള്‍ വിജയകരമായി വിക്ഷേപിച്ചതോട് കൂടി അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലെ ക്രൂ അംഗങ്ങള്‍ ബഹിരാകാശത്ത് 'വെക്കേഷന്‍ മോഡിലേക്ക്' പ്രവേശിച്ചിരിക്കുകയാണ്. സുനിത വില്യംസും അവരുടെ സഹയാത്രികരും ക്രിസ്മസ് ആഘോഷത്തിനായി തയ്യാറെടുക്കുന്ന ഇവരുടെ സവിശേഷ ബഹിരാകാശ ജീവിതം പരമാവധി ആസ്വദിക്കുന്നതായി സൂചനകളുണ്ട്.
ക്രൂവിനാവശ്യമായ സാധനങ്ങളും സമ്മാനങ്ങളും ഉള്‍പ്പെടെ 2,720 കിലോഗ്രാം ക്രൂ സപ്ലൈകളുമായി സ്‌പേസ് എക്സിന്റെ ഡ്രാഗണ്‍ ക്യാപ്‌സ്യൂള്‍ ബഹിരാകാശ നിലയത്തിലെത്തിയതോടെയാണ് അവര്‍ ക്രിസ്മസ് ഒരുക്കങ്ങള്‍ ആരംഭിച്ചത്. നവംബര്‍ 4-ന് ഫാല്‍ക്കണ്‍ 9 റോക്കറ്റില്‍ ഫ്‌ലോറിഡയിലെ കെന്നഡി സ്‌പേസ് സെന്ററില്‍ നിന്ന് വിക്ഷേപിച്ച പേടകം നവംബര്‍ 5-ന് പരിക്രമണ ലബോറട്ടറിയിലെ ഹാര്‍മണി മൊഡ്യൂളില്‍ ഡോക്കുചെയ്തു.
ബഹിരാകാശത്ത് അവധിദിനങ്ങള്‍ ആഘോഷിക്കുന്നതിന്റെ പ്രാധാന്യത്തെക്കുറിച്ച് സുനിത വില്യംസ് പങ്കുവെച്ചിരുന്നു. ഭൗമത്തിന്റെ അതിരുകള്‍ക്കപ്പുറത്തുനിന്ന് ക്രിസ്മസ് ആഘോഷിക്കുന്നതില്‍ അവര്‍ അനന്തസന്തോഷം കണ്ടെത്തുന്നു. ബഹിരാകാശത്തെ അസാധാരണ അന്തരീക്ഷത്തില്‍ തങ്ങളുടേതായ പാരമ്പര്യങ്ങളും ആഘോഷവുമാണ് അവര്‍ പങ്കിടുന്നത്.
ഡ്രാഗണ്‍ പേടകം ശാസ്ത്രീയ ഉപകരണങ്ങളും മറ്റും പൂര്‍ത്തിയാക്കി തിരിച്ചുവന്നതിനു ശേഷം ഫ്‌ലോറിഡയുടെ തീരത്ത് പാരച്യൂട്ടുകളുടെ സഹായത്തോടെ സാഫ്റ്റ് ലാന്‍ഡിംഗിന് (സ്പ്ലാഷ് ഡൗണ്‍) തയ്യാറാണെന്ന് നാസ അറിയിച്ചു. നാസയ്ക്കായി സ്‌പേസ് എക്സിന്റെ 31-ാമത്തെ വാണിജ്യ പുനഃവിതരണ ദൗത്യം ആയിരുന്നു ഇത്. ഈ ദൗത്യത്തിന്റെ വിജയകരമായ പൂര്‍ത്തീകരണം ഭൗമത്തിന് പുറത്തുള്ള ജീവിതം എങ്ങനെ ആഘോഷമാക്കാമെന്ന് ലോകത്തിന്റെ കാഴ്ചപ്പാടിനെ മാറ്റുന്ന ഒന്നായി മാറുന്നു.