ന്യൂയോർക്ക്: മൂന്നു വർഷക്കാലം ന്യൂയോർക്കിലെ സീഫോർഡ് സിഎസ്‌ഐ മലയാളം ഇടവകയുടെ, വികാരിയായി ശുശ്രൂഷ പൂർത്തിയാക്കിയ ശേഷം കേരളത്തിലേക്ക് മടങ്ങുന്ന റവ സാമുവേൽ ഉമ്മനും കുടുംബത്തിനും ഇടവകയുടെ വകയായി യാത്രയയപ്പ് നല്കി. സീഫോർഡിലെ സിഎസ്‌ഐ ദേവാലയത്തിൽ വച്ചു നടത്തിയ യാത്രയയപ്പ് സമ്മേളനത്തിൽ ജൂബിലി മെമോറിയൽ ചർച്ച് വികാരി റവ വി.ജെ ബിജു അധ്യക്ഷത വഹിച്ചു. ഓർത്തഡോക്ൾസ് സഭയിലെ പ്രമുഖ വൈദികനും എകുമെനിക്കൽ ഫെഡറേഷൻ പ്രസിഡന്റുമായ റവ. ജോൺ തോമസ് പ്രസംഗിച്ചു. തുടർന്നു സഭയുടെ പേരിലുള്ള ആശംസാഫലകം റവ സാമുവേൽ ഉമ്മന് ബോർഡ് ഓഫ് ട്രസ്റ്റി അംഗങ്ങളും, ജോൺ ഇട്ടിയും ചേർന്നു സമ്മാനിച്ചു.

സഭയിലെ വിവിധ പോഷക സംഘടനകളുടെ പ്രതിനിധികൾ ആശംസകൾ നേർന്നു സംസാരിക്കുകയും, സ്‌നേഹോപഹാരങ്ങൾ സമ്മാനിക്കുകയും ചെയ്തു. ഇടവകയുടെ വകയായ ഉപഹാരം ട്രഷറർ തോമസ് ദാനിയേൽ, വൈസ് പ്രസിഡന്റ് തോമസ് റ്റി ഉമ്മൻ, സെക്രട്ടറി മാത്യൂ ജോഷ്വ, ജോയിന്റ് സെക്രട്ടറി അലക്‌സാണ്ടർ ചാണ്ടി എന്നിവരും, ബോർഡ് ഓഫ് ട്രസ്റ്റി അംഗങ്ങളും ചേർന്ന് റവ സാമുവേൽ ഉമ്മന് നല്കി. വൈസ് പ്രസിഡന്റ് തോമസ് റ്റി ഉമ്മൻ സ്വാഗതവും ജോയിന്റ് സെക്രട്ടറി അലക്‌സാണ്ടർ ചാണ്ടി കൃതജ്ഞതയും പറഞ്ഞു. സെക്രട്ടറി മാത്യൂ ജോഷ്വ ചടങ്ങിന്റെ എം സി യായിരുന്നു.