ന്യൂയോർക്ക്: സെന്റ് സ്റ്റീഫൻ ക്‌നാനായ കത്തോലിക്കാ ഫൊറോന പള്ളിയിൽ വിശുദ്ധ യൗസേപ്പിതാവിന്റെ തിരുനാൾ മാർച്ച് നാല്, അഞ്ച്, ആറ് (വെള്ളി, ശനി, ഞായർ) തീയതികളിൽ ആചരിക്കുന്നു.

നാലിനു വൈകുന്നേരം കുരിശിന്റെ വഴിയോടെ തിരുനാളിനു തുടക്കം കുറിക്കും. അഞ്ചിനു രാവിലെ വിശുദ്ധ കുർബാനയും ഒരു ദിവസം നീണ്ടുനിൽക്കുന്ന അഖണ്ഡ ജപമാലയും നടക്കും. ജപമാലയ്ക്ക് ഇടവകയിൽ പ്രവർത്തിക്കുന്ന വിവിധ ഭക്തസംഘടനകൾ നേതൃത്വം നൽകും.

ആറിനു രാവിലെ 10നു നടക്കുന്ന ആഘോഷമായ വിശുദ്ധ കുർബാനക്ക് വികാരി ഫാ. ജോസ് തറയ്ക്കൽ കാർമികത്വം വഹിക്കും.

ഏറ്റുമാനൂർ ഇടവകക്കാരാണ് ഈ വർഷത്തെ തിരുനാൾ പ്രസുദേന്തിമാർ.